---
title: "പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ"
english_title: "Actor Rajesh Sharma bitten by an insect on the sets of Prabhas' new film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371332/actor-rajesh-sharma-bitten-by-an-insect-on-the-sets-of-prabhas-new-film"
published_at: "2026-07-09T10:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f326580fe5_vbfj.jpg"
keywords: ["Latest news", "Prabhas", "Prabhas' new film", "Actor Rajesh Sharma", "bitten  insect"]
---

# പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

> **Lead Summary:** ഹൈദരാബാദ്: **[** പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടൻ രാജേഷ് ശർമയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലുള്ള മണിപ്പാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

## Article Content

ഹൈദരാബാദ്: **[** പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടൻ രാജേഷ് ശർമയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലുള്ള മണിപ്പാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ സിനിമയുടെ ചിത്രീകരണത്തിന് ശേഷം കാടുകൾ നിറഞ്ഞ ഭാഗത്ത് വെച്ചാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേൽക്കുന്നത്.

ഏത് പ്രാണിയാണ് കടിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വിഷമുള്ള ഏതെങ്കിലും ചിലന്തിയോ മറ്റ് പ്രാണികളോ ആകാമെന്നാണ് നിഗമനം. കടിയേറ്റ സമയത്ത് താരം വൈദ്യസഹായം തേടിയിരുന്നില്ല. എന്നാൽ ആറ് മണിക്കൂറിന് ശേഷം വലതുകാലിൽ കടുത്ത വേദനയും നീരും ശ്വാസതടസ്സവും അനുഭവപ്പെട്ടു.

ആരോഗ്യനില മോശമായിട്ടും അദ്ദേഹം കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറുകയായിരുന്നു. യാത്രാമധ്യേ കടുത്ത പനിയും അസ്വസ്ഥതയും വർദ്ധിച്ചതിനെ തുടർന്ന് അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ കടുത്ത പനിയും ശ്വാസതടസ്സവും കാലിലെ അണുബാധയും വിട്ടുമാറിയിട്ടില്ലെന്നും ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നടി സുദീപാ ചാറ്റർജി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371332/actor-rajesh-sharma-bitten-by-an-insect-on-the-sets-of-prabhas-new-film)