---
title: "ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി"
english_title: "Aishwarya Lekshmi's new Tamil film, Gatta Kusthi 2, A family entertainer, Vishnu Vishal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370890/aishwarya-lekshmis-new-tamil-film-gatta-kusthi-2-a-family-entertainer-vishnu-vishal"
published_at: "2026-07-07T10:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c892391156_RAKSHASAN.jpg"
keywords: ["Latest News", "Vishnu Vishal", "Aishwarya Lekshmi", "GattaKusthi2 BoxOffice", "Tamil Cinema"]
---

# ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

> **Lead Summary:** **[**ചെല്ല അയ്യാവുവിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രം 'ഗാട്ട ഗുസ്തി 2'വിന് തിയേറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ആഗോള ഗ്രോസ് 19 കോടിയാണ് സിനിമ നേടിയത്.

## Article Content

**[**ചെല്ല അയ്യാവുവിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രം 'ഗാട്ട ഗുസ്തി 2'വിന് തിയേറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ആഗോള ഗ്രോസ് 19 കോടിയാണ് സിനിമ നേടിയത്.

ചിത്രം ഇന്ത്യയിൽ നിന്ന് 15.70 കോടി നേടിയപ്പോൾ ഓവർസീസിൽ നിന്ന് 3.30 കോടി വാരിക്കൂട്ടി. വിഷ്ണു വിശാലിന്റെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി ഇതോടെ ഗാട്ട ഗുസ്തി 2 മാറി. രാക്ഷസൻ ആണ് ആദ്യ സ്ഥാനത്തുള്ള ചിത്രം. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

സൂപ്പര്‍ ഹിറ്റായ ഗാട്ട ഗുസ്തിയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെണ്‍കുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീര, കീര്‍ത്തി, അവരുടെ മകള്‍ എന്നിവരടങ്ങുന്ന കുടുംബത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

ഗുസ്തി എന്ന സ്പോര്‍ട്സ്, അതിന്റെ ഭാഗമായ ആക്ഷന്‍, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ഇതിന്റെ ട്രെയ്‌ലര്‍ കാണിച്ചു തരുന്നുണ്ട്. പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രമെന്നും ഇത് വരെ പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറും പോസ്റ്ററുകളുമടക്കം വ്യക്തമാകുന്നു. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍

നിര്‍മ്മാണം: ഡോക്ടര്‍ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാല്‍, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യന്‍ രമേശ്, ഇഷാന്‍ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്‌കരന്‍, സംഗീതം: ഷോണ്‍ റോള്‍ഡന്‍ , എഡിറ്റര്‍: ഭരത് വിക്രമന്‍, ആര്‍ട്ട് ഡയറക്ടര്‍: ജയചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: രുചി മുനൊത്ത്, സബ്ടൈറ്റില്‍: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനര്‍ : വിയാക്കി, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ : സിദ്ധാര്‍ഥ് ശ്രീനിവാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആര്‍ ചന്ദ്രമോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ : ശ്രാവന്തി സായ്‌നാഥ്, പിആര്‍ഒ : ശബരി.

### Related Links & Sources
- [Original Story Source](https://moviemax.in/news/370890/aishwarya-lekshmis-new-tamil-film-gatta-kusthi-2-a-family-entertainer-vishnu-vishal)