---
title: "ആ അമ്മമനസ്സ് ഇനിയില്ല ....! മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നൽകിയ ആ കടപ്പാട് ഒരിക്കലും മറക്കില്ല; ജാനകിയമ്മയെ അനുശോചിച്ച് മോഹൻലാൽ"
english_title: "Actor Mohanlal , pays tribute singer S. Janaki , Malayalam Playback Singer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371948/actor-mohanlal-pays-tribute-singer-s-janaki-malayalam-playback-singer"
published_at: "2026-07-12T08:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5302314a0da_s_janaki.jpg"
keywords: ["Latest News", "Malayalam Playback Singer", "S Janaki", "Mohanlal", "Tribute S Janaki"]
---

# ആ അമ്മമനസ്സ് ഇനിയില്ല ....! മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നൽകിയ ആ കടപ്പാട് ഒരിക്കലും മറക്കില്ല; ജാനകിയമ്മയെ അനുശോചിച്ച് മോഹൻലാൽ

> **Lead Summary:** ** അ**ന്തരിച്ച പ്രിയ ​ഗായിക ജാനകിയമ്മയെ അനുശോചിച്ച് നടൻ മോഹൻലാൽ. തന്‍റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് തനിക്കുള്ളതെന്ന് പറഞ്ഞ് മോഹൻലാൽ, എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവരെന്നും പറഞ്ഞു.

## Article Content

** അ**ന്തരിച്ച പ്രിയ ​ഗായിക ജാനകിയമ്മയെ അനുശോചിച്ച് നടൻ മോഹൻലാൽ. തന്‍റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് തനിക്കുള്ളതെന്ന് പറഞ്ഞ് മോഹൻലാൽ, എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവരെന്നും പറഞ്ഞു.

***'ഭാരതത്തിന്‍റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്നേഹസാഗരമാണ്‌ ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. ***

***എന്‍റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് എനിക്കുള്ളത്. ***

***സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്‍റെ മധുരസ്വരം പകര്‍ന്നു നല്‍കി. ആദ്യചിത്രത്തിന്‌ ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ***

***എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു'***, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ വച്ചായിരുന്നു ജാനകിയമ്മയുടെ വിയോഗം. ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. ശേഷം വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/371948/actor-mohanlal-pays-tribute-singer-s-janaki-malayalam-playback-singer)