---
title: "'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്"
english_title: "Soubhagya Venkitesh Responds to Trolls Targeting Husband Arjun Somasekharan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371883/soubhagya-venkitesh-responds-trolls-against-husband-arjun"
published_at: "2026-07-11T16:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52284aabcba_gtdfghrfyghjn.jpg"
keywords: ["Latest news", "Soubhagya Venkitesh", "Arjun Somasekharan", "Celebrity News", "Social Media Trolls", "Malayalam Actress", "Relationship", "Couple News"]
---

# 'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

> **Lead Summary:** **[** ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും വ്യക്തമായ മറുപടി നൽകി നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്ത്. തന്നോടുള്ള സ്നേഹം കൊണ്ടല്ല ആളുകൾ ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് സൗഭാഗ്യ പറഞ്ഞു.

## Article Content

**[** ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും വ്യക്തമായ മറുപടി നൽകി നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്ത്. തന്നോടുള്ള സ്നേഹം കൊണ്ടല്ല ആളുകൾ ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് സൗഭാഗ്യ പറഞ്ഞു.

താര കല്യാൺ വളർത്തിയ കൊച്ചിനെക്കൊണ്ട് അർജുൻ 'പട്ടിപ്പണി' എടുപ്പിക്കുകയാണെന്ന രീതിയിലുള്ള കമന്റുകൾ കണ്ടിരുന്നു. എന്നാൽ താൻ തന്നെയാണ് പലപ്പോഴും ക്യാപ്ഷനുകളിൽ അത്തരം വാക്കുകൾ വെറുതെ ഒരു രസത്തിന് ഉപയോഗിക്കാറുള്ളതെന്ന് സൗഭാഗ്യ വ്യക്തമാക്കി.

തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയും ഇഷ്ടത്തോടെയും ചെയ്യുന്നതാണെന്നും അതുകൊണ്ടാണ് തങ്ങൾ മാത്രമായി താമസിക്കുന്നതെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

തങ്ങളുടെ ലൈഫ് സ്റ്റൈലോ, വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടമോ മറ്റുള്ളവർക്ക് അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. പരസ്പരം പൂർണ്ണമായി മനസ്സിലാക്കിയതുകൊണ്ടാണ് വിവാഹം കഴിച്ചതും ഇത്രയും വർഷമായി ഒന്നിച്ച് മുന്നോട്ട് പോകുന്നതും.

ദൈവാധീനം കൊണ്ട് തന്റെ ഒരു തീരുമാനത്തിനും അർജുൻ എതിരു നിൽക്കാറില്ലെന്നും, തങ്ങൾക്കിടയിൽ ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഇതെല്ലാം കേട്ടിട്ടും ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ അത് തുടരട്ടെ എന്നും സൗഭാഗ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371883/soubhagya-venkitesh-responds-trolls-against-husband-arjun)