---
title: "തൃഷയുടെ വീട്ടിലെ സുന്ദരിക്കുട്ടി ഇസി ആരുടെ മകൾ? രഹസ്യം വെളിപ്പെടുത്തി നടൻ വിഷ്ണു വിശാൽ"
english_title: "South Indian star Trisha Krishnan, actor Vishnu Vishal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371691/south-indian-star-trisha-krishnan-actor-vishnu-vishal"
published_at: "2026-07-10T16:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50d2e195a47_VISHAL.jpg"
keywords: ["Latest News", "Vishnu Vishal", "Trisha Krishnan"]
---

# തൃഷയുടെ വീട്ടിലെ സുന്ദരിക്കുട്ടി ഇസി ആരുടെ മകൾ? രഹസ്യം വെളിപ്പെടുത്തി നടൻ വിഷ്ണു വിശാൽ

> **Lead Summary:** **ചെന്നൈ: **തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ ആകാംക്ഷയാണ്. അമ്മ ഉമാ കൃഷ്ണനൊപ്പം ചെന്നൈയിലെ വീട്ടിലാണ് താരം താമസിക്കുന്നത്.

## Article Content

**ചെന്നൈ: **തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ ആകാംക്ഷയാണ്. അമ്മ ഉമാ കൃഷ്ണനൊപ്പം ചെന്നൈയിലെ വീട്ടിലാണ് താരം താമസിക്കുന്നത്.

അച്ഛൻ വിടവാങ്ങിയ ശേഷം അമ്മയാണ് തൃഷയുടെ കരുത്തും കൂട്ടിനുമുള്ളത്. എന്നാൽ, താരത്തിന്റെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട 'അംഗം' മറ്റൊരാളാണ്; തൃഷയുടെ പൊന്നോമന ഇസി കൃഷ്ണൻ.

**സൊറോയുടെ വിയോഗവും ഇസിയുടെ വരവും**

തന്റെ മകനെപ്പോലെ സ്നേഹിച്ച സൊറോ എന്ന വളർത്തുനായയുടെ വിയോഗം തൃഷയെ ഏറെ തളർത്തിയിരുന്നു. ആ വേർപാട് താരത്തെ സിനിമയിൽ നിന്ന് പോലും ചെറിയൊരു ഇടവേള എടുക്കാൻ പ്രേരിപ്പിച്ചിരുന്നു.

എന്നാൽ, ആ നൊമ്പരങ്ങൾക്കിടയിലേക്കാണ് ഇസി എന്ന കുഞ്ഞതിഥി കടന്നുവന്നത്. ഇസിക്കായി ഇൻസ്റ്റാഗ്രാമിൽ പ്രത്യേക പേജ് തന്നെ തൃഷ തുടങ്ങിയിട്ടുണ്ട്. വിജയ് അടക്കമുള്ള താരങ്ങൾക്കൊപ്പം ഇസി എത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്.

**ഇസി ആരുടെ മകൾ? വെളിപ്പെടുത്തലുമായി വിഷ്ണു വിശാൽ**

ഇസി കൃഷ്ണൻ ആരാണെന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, നടൻ വിഷ്ണു വിശാൽ ആ രഹസ്യം പങ്കുവെച്ചിരിക്കുകയാണ്. തന്റെ വളർത്തുനായയായ 'ടെഡി'യുടെ മകളാണ് ഇസി എന്ന് വിഷ്ണു വിശാൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

പൂഡിൽ ഇനത്തിൽപ്പെട്ട നായയാണ് ടെഡി. തന്റെ സുഹൃത്തുകൂടിയായ തൃഷയുമായുള്ള അടുപ്പമാണ് ഇസിയെ വിഷ്ണു വിശാലിന്റെ വീട്ടിൽ നിന്ന് തൃഷയുടെ ഭവനത്തിലെത്തിച്ചത്.

**തൃഷയുടെ പൊന്നോമന**

ഇസിയുടെ ഓരോ വളർച്ചയും തൃഷ സോഷ്യൽ മീഡിയയിൽ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ നവംബറിൽ ഇസിയുടെ ഒന്നാം ജന്മദിനം താരം വലിയ ആഘോഷമാക്കിയിരുന്നു. തൃഷയുടെ മടിയിലും തോളിലും കയറിയിരുന്ന് ലാളനയേൽക്കുന്ന ഇസി ഇന്ന് തൃഷയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/371691/south-indian-star-trisha-krishnan-actor-vishnu-vishal)