---
title: "തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി"
english_title: "YouTube Channel of 'Toppi' Mohammed Nihal Removed Over Obscene Content Case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372079/toppi-mohammed-nihal-youtube-channel-removed-aluva-police"
published_at: "2026-07-13T09:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5467133a57b_jghj.jpg"
keywords: ["Latest news", "Toppi Mohammed Nihal", "YouTube Channel Removed", "Aluva Cyber Police", "Obscene Content", "Pocso Case", "Drug Allegation", "Kerala News", "Social Media"]
---

# തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

> **Lead Summary:** **[** സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു.

## Article Content

**[** സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു.

എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകരുതെന്നാണ് പോലീസ് നിലപാട്.

അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.

തൊപ്പിയുടെ 'എംആർസെഡ്' ഗ്യാങ്ങിലെ അംഗങ്ങളായിരുന്ന മുഹമ്മദ് (മമ്മു), ഷമീർ എന്നിവർ കഴിഞ്ഞ ദിവസം തൊപ്പിക്കെതിരെ രംഗത്തെത്തിയിരുന്നു. തൊപ്പി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം പണം നൽകി കേസ് ഒതുക്കിയെന്നുമാണ് സുഹൃത്തുക്കളുടെ ആരോപണം. തൊപ്പിയുടെ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തുന്ന വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372079/toppi-mohammed-nihal-youtube-channel-removed-aluva-police)