( https://moviemax.in/) ബിഗ് ബോസ് സീസൺ ആറിന് ഏറ്റവും കൂടുതൽ വിവാദങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ ചർച്ച വിഷയമായിരുന്നു ജാസ്മിന്റെ ജീവിതം. എന്നാൽ ചുരുങ്ങിയ കാലയളവുകൊണ്ട് സോഷ്യൽമീഡിയ ലോകത്ത് തരംഗമായി മാറിയ യുട്യൂബറും ഇൻഫ്ലൂവൻസറുമാണ് ജാസ്മിൻ ജാഫർ .
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് ജാസ്മിൻ നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹം, ബിഗ് ബോസിനുശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്നിവയെ കുറിച്ചെല്ലാമാണ് ജാസ്മിൻ മനസ് തുറന്നത്.
വിവാഹത്തെ കുറിച്ചുള്ള പ്ലാനുകൾ ഇല്ലേയെന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് സങ്കൽപ്പത്തിലുള്ള പങ്കാളി എങ്ങനെയുള്ള ആളായിരിക്കണമെന്ന് വിവരിച്ചുകൊണ്ടാണ് ജാസ്മിൻ മറുപടി നൽകിയത്. ആദ്യം തന്നെ പറയട്ടെ... മാരേജ് പ്ലാൻസ് എന്നത് ഒരു പ്രധാന്യമുള്ള ചോദ്യമല്ല.
പക്ഷെ നിങ്ങളിൽ പലരും ചോദിച്ചുകൊണ്ടേയിരിക്കുന്നതിനാൽ മറുപടി പറയാം... എന്റെ വികാരങ്ങൾ മനസിലാക്കുന്ന എന്റെ കുറവുകൾ അംഗീകരിക്കുന്ന എന്റെ മുറിവുകളും ട്രോമകളും സുഖപ്പെടുത്തുന്ന എന്റെ ഉള്ളിലെ കുട്ടിയെ സുരക്ഷിതമായും സന്തോഷത്തോടെയും നിലനിർത്തുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ മാത്രമെ ഞാൻ വിവാഹം കഴിക്കൂ.
അങ്ങനൊരു വ്യക്തി ഒരിക്കലും വന്നില്ലെങ്കിൽ വിവാഹത്തേക്കാൾ സമാധാനം തിരഞ്ഞെടുക്കുന്നതിൽ എനിക്ക് കുഴപ്പമില്ല എന്നായിരുന്നു ജാസ്മിന്റെ മറുപടി. യുട്യൂബിൽ സജീവമാകും മുമ്പ് മുന്ന എന്നയാളുമായി ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. ഇരുവരും ഏറെ കാലം പ്രണയിച്ചശേഷമാണ് വിവാഹനിശ്ചയം നടത്തിയത്. പക്ഷെ വിവാഹത്തിലേക്ക് എത്തും മുമ്പ് പ്രണയം തകർന്നു.
പിന്നീട് അഫ്സൽ എന്നൊരാളുമായി ജാസ്മിന്റെ വിവാഹം തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് പോയതും ഗബ്രിയുമായി ചേർത്തുള്ള ഗോസിപ്പുകൾ ഉണ്ടായതും. അതോടെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങി. ഗബ്രിയും ജാസ്മിനും പ്രണയത്തിലാണെന്ന് ആ ഇടയ്ക്ക് പ്രചരിച്ചിരുന്നു. പ്രണയമില്ല സൗഹൃദം മാത്രമാണെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കി.
ബിഗ് ബോസിനുശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്താണെന്ന ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ഞാൻ അവിടെ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ പഠിച്ചു. പക്ഷെ വഴിയിൽ എവിടെയോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു. ഞാൻ അതിൽ നിന്നെല്ലാം തിരിച്ചെത്തിയിട്ട് ഏകദേശം രണ്ട് വർഷമായി. എന്നിട്ടും ഞാൻ ഇപ്പോഴും ആങ്സൈറ്റി, ട്രോമ, ഉറക്കമില്ലാത്ത രാത്രികൾ എന്നിവ നേരിടുന്നു.
അത് എങ്ങനെ പൂർണ്ണമായി വിശദീകരിക്കണമെന്ന് എനിക്കറിയില്ല. എക്സ്ട്രോവർട്ട് സ്വഭാവത്തിൽ നിന്ന് ഒരു അന്തർമുഖനായി ഞാൻ പതുക്കെ മാറി. പക്ഷെ ഞാൻ ഇപ്പോഴും ബിഗ് ബോസ് പ്ലാറ്റ്‌ഫോമിനോട് നന്ദിയുള്ളവളാണ്. ഏത് സാഹചര്യത്തെയും നേരിടാൻ ആ പ്ലാറ്റ്ഫോം എനിക്ക് ധൈര്യം നൽകി. സ്വന്തമായി എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിച്ചു. പുതിയ അവസരങ്ങൾ തുറന്നു.
ബിഗ് ബോസിന് മുമ്പ് ചെയ്തതിനേക്കാൾ നന്നായി ജീവിതം കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു എന്നാണ് ജാസ്മിൻ പറഞ്ഞത്. ഇരുപത്തിയഞ്ചുകാരിയായ ജാസ്മിനാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. ബിഗ് ബോസിനുശേഷം വർക്കിന്റെ ഭാഗമായി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. കൊല്ലം സ്വദേശിനിയാണ് താരം. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ജാസ്മിൻ ഏറെയും ചെയ്യാറുള്ളത്.
Jasmine and Gabry in love? Jasmine Jafar finally opens up



































