( https://moviemax.in/) സിനിമാ ലോകത്തെ മാറ്റമില്ലാത്ത സൗഹൃദങ്ങൾ കുറവാണ്. എന്നാൽ അന്നും ഇന്നും കാവ്യ മാധവന്റെ നിഴലായി കൂടെയുള്ള ഒരാളാണ് നടി സുജ കാർത്തിക. നീണ്ട 24 വർഷത്തെ ആത്മബന്ധത്തെക്കുറിച്ച് ഇരുവരും പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
കാവ്യയെ ഞാൻ മീനു എന്നാണ് വിളിക്കുന്നത്. 2001-ൽ അമ്മയുടെ ഒരു ഷോയിൽ വെച്ചാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അത്രയും വർഷങ്ങളായുള്ള റിലേഷൻഷിപ്പാണ്. ഇതിനിടയിൽ ഞങ്ങളുടെ സൗഹൃദത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്.
പക്ഷെ മീനുവിന് എപ്പോഴൊക്കെ എന്നെ ആവശ്യമുണ്ടായിട്ടുണ്ടോ എനിക്കെപ്പോഴൊക്കെ മീനുവിനെ ആവശ്യമുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഞങ്ങൾ പരസ്പരം ആശ്രയമായി ഉണ്ടായിരുന്നു എന്ന് സുജ കാർത്തിക പറഞ്ഞു. സൗഹൃദത്തെക്കുറിച്ച് സുജയും സംസാരിച്ചു.
ഞങ്ങൾ രണ്ട് പേരുടെയും വളരെ ക്രിട്ടിക്കലായ, ആവശ്യം കൂടിയേ തീരൂ എന്ന അവസ്ഥയിലാണ് ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങായതെന്ന് കാവ്യ അന്ന് പറഞ്ഞു.മഴവിൽ മനോരമയുടെ കഥ ഇതുവരെ എന്ന ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. കാവ്യ ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് സിനിമയിൽ വീണ്ടും സജീവമായ കാലത്താണ് ഈ ഷോയിൽ അതിഥിയായെത്തിയത്.
പിന്നീട് കാവ്യ ദിലീപിനെ വിവാഹം ചെയ്തപ്പോഴും പൂർണ പിന്തുണ നൽകി പ്രിയപ്പെട്ട കൂട്ടുകാരി ഒപ്പമുണ്ടായിരുന്നു. ഇവരുടെ വിവാഹ ദിനത്തിൽ സുജ കാർത്തിക മാധ്യമങ്ങളോട് സംസാരിച്ചു. രണ്ട് പേരും ഒറ്റയ്ക്കായിരുന്നു.
രണ്ട് പേരെക്കുറിച്ചും ഒത്തിരി ഗോസിപ്പുകളുണ്ടായിരുന്നു. മീനുവിന് (കാവ്യ) ഇനി വേറൊരു ജീവിതമുണ്ടായാലും ഈ ഗോസിപ്പുകൾ വേട്ടയാടും. ദിലീപേട്ടന് വേറെ ജീവിതമുണ്ടായാലും ഈ ഗോസിപ്പുകൾ വേട്ടയാടും.
രണ്ട് പേരും കൂടെ ആലോചിച്ച് എടുത്ത, പക്വതയുള്ള, ഏറ്റവും ഉചിതമായ തീരുമാനമാണിതെന്നും സുജ കാർത്തിക പറഞ്ഞു. ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെയാണെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഒരിക്കൽ സുജ കാർത്തിക പറഞ്ഞിട്ടുണ്ട്.
2016 ലായിരുന്നു കാവ്യ-ദിലീപ് വിവാഹം. 2015 ൽ ദിലീപ് മഞ്ജു വാര്യരുമായി നിയമപരമായി വേർപിരിഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം മഞ്ജു സിനിമാ രംഗത്ത് സജീവമായി. മറുവശത്ത് കാവ്യ വിവാഹശേഷം സിനിമാ ലോകം വിട്ടു.
കാവ്യ അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ച സിനിമ. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. കുടുംബ ജീവിതത്തിനാണ് കാവ്യ ഇന്ന് പ്രാധാന്യം നൽകുന്നത്. ദിലീപേട്ടൻ സമ്മതിക്കാത്തത് കൊണ്ടല്ല താൻ സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും കാവ്യ അടുത്തിടെ പറഞ്ഞിരുന്നു.
Dileep Kavya relationship, Kavya's favorite friend, gossips



































