Dec 23, 2025 10:34 AM

( https://moviemax.in/ ) ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. സിനിമയുടെ ഹിന്ദി പതിപ്പിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

ഒക്‌ടോബർ 2 ന് ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഈ വാർത്തയിൽ ഇപ്പോൾ ആശങ്കയിലാണ് മലയാളികൾ. സിനിമയുടെ മലയാളം പതിപ്പിന്റെ റീലീസ് തിയതി ഇതുവരെ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. ഹിന്ദിയിക്ക് മുന്നേ സിനിമ മലയാളത്തിൽ എത്തുമെന്ന് ജീത്തു ജോസഫ് അറിയിച്ചിരുന്നുവെങ്കിലും റീലീസ് തീയതി പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ദൃശ്യം 3 മലയാളത്തിൽ എപ്പോൾ വരുമെന്ന് ചോദിക്കുകയാണ് ആരാധകർ.

ദൃശ്യം 3 ആദ്യം മലയാളത്തില്‍ തന്നെയാണ് വരികയെന്നും അതു കഴിഞ്ഞ് മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ എത്തുകയുള്ളു ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. പനോരമ സ്റ്റുഡിയോസിന് റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ലെന്നും ജീത്തു ജോസഫ് അന്ന് പറഞ്ഞിരുന്നു.

'പനോരമ സ്റ്റുഡിയോസുമായുള്ള അസോസിയേഷന്റെ വാര്‍ത്ത വന്നതിന് പിന്നാലെ ഒരുപാട് ആള്‍ക്കാര്‍ എന്നെ വിളിക്കുന്നുണ്ട്. ദൃശ്യം 3 മലയാളത്തില്‍ തന്നെയാകും ആദ്യം വരിക. കേരളത്തില്‍ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസും തന്നെയാണ്. പുറത്തുള്ള റിലീസാണ് പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നത്. റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ല. അത് നമ്മുടെ കയ്യില്‍ തന്നെയാണ്. പക്ഷെ അവര്‍ക്ക് ചില റെവന്യൂ റൈറ്റ്‌സ് ലഭിക്കും.




Drishyam 3, Hindi version, release date

Next TV

Top Stories










News Roundup