ഗർഭവാർത്ത പുറത്തുവിടാതെ ഒളിച്ചുകളിച്ചത് എന്തിന്? കണ്ണുനിറഞ്ഞ നിമിഷം! മൂന്ന് മാസത്തെ രഹസ്യം പരസ്യമാക്കി അഭിയും ശ്രീയും

ഗർഭവാർത്ത പുറത്തുവിടാതെ ഒളിച്ചുകളിച്ചത് എന്തിന്? കണ്ണുനിറഞ്ഞ നിമിഷം! മൂന്ന് മാസത്തെ രഹസ്യം പരസ്യമാക്കി അഭിയും ശ്രീയും
Dec 22, 2025 12:57 PM | By Athira V

ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് അഭിയും ശ്രീയും. പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത് നോക്കുന്നതും, പിന്നീടുള്ള വിശേഷങ്ങളുമായിരുന്നു പുതിയ വ്‌ളോഗില്‍ കാണിച്ചത്. അഭി ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്നെ നേരത്തെ ടെസ്റ്റ് ചെയ്തിരുന്നു.

അന്ന് വൊമിറ്റിംഗ് ടെന്‍ഡന്‍സിയൊക്കെയുണ്ടായിരുന്നു. പ്രതീക്ഷയോടെയായിരുന്നു ടെസ്റ്റ് ചെയ്തത്. നെഗറ്റീവായിരുന്നു ഫലം. യൂറിന്‍ ഇന്‍ഫക്ഷനായിരുന്നു അത്. അങ്ങനെയാണ് ട്രീറ്റ്‌മെന്റ് എടുക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോള്‍ ഏഴ് വര്‍ഷമായി. ഫോളിക് ആസിഡൊക്കെ കഴിച്ച് തുടങ്ങിയിരുന്നു. ഡാന്‍സൊന്നും ചെയ്യണ്ട, റെസ്റ്റ് എടുക്കൂയെന്ന് പറഞ്ഞാണ് അഭി ബിഗ് ബോസിലേക്ക് പോയത്.

ഓഗസ്റ്റ് മൂന്നിനായിരുന്നു പോയത്. പോസിറ്റീവായാല്‍ അറിയിക്കാന്‍ മാര്‍ഗമൊന്നും ഇല്ലായിരുന്നു. ഏതേലും ഡോള്‍ വെച്ച് വീഡിയോ ചെയ്താല്‍ മനസിലാവും എന്നും പറഞ്ഞിരുന്നു. പൊതുവെ ഏട്ടനുള്ളപ്പോഴാണ് ടെസ്റ്റ് ചെയ്യുക. അന്ന് തന്നെ ചെയ്തപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. 56 ദിവസം നിന്ന ശേഷമാണ് ബിഗ് ബോസില്‍ നിന്നും അഭി തിരികെ വന്നത്.

അങ്ങനെയാണ് വീണ്ടും ടെസ്റ്റ് ചെയ്ത് നോക്കിയാലോ എന്നാലോചിച്ചത്. ബിഗ് ബോസ് ഫിനാലെയ്ക്ക് പോവുന്നതിന് മുന്നെയായിരുന്നു വീണ്ടും ടെസ്റ്റ് ചെയ്തത്. ഇനി ഒന്നിച്ചുള്ള സമയത്ത് ടെസ്റ്റ് ചെയ്യാമെന്ന് പുള്ളി പറഞ്ഞിരുന്നു. അഞ്ച് ദിവസത്തേക്കാണ് പുള്ളി പോവുന്നതെന്നും ശ്രീ പറഞ്ഞിരുന്നു.

എല്ലാവരും ചോദിക്കുമ്പോള്‍ നമുക്ക് വലിയ വിഷമമാണ്. ഹേര്‍ട്ട് ചെയ്യിപ്പിക്കാന്‍ വേണ്ടി മാത്രമായി ചോദിക്കുന്നവരുണ്ട്. അതൊക്കെ പുള്ളി തന്നെ മാനേജ് ചെയ്യും. എന്നോട് പറയാറില്ല. ഡേറ്റ് മാറിയതും, ക്ഷീണവും, ഛര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സിയുമൊക്കെ ഉള്ളത് കൊണ്ട് ഇത്തവണ ചെറിയൊരു പ്രതീക്ഷയുണ്ടെന്നും ശ്രീ പറയുന്നുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം ഞാന്‍ ആദ്യം ചെയ്യുന്ന വീഡിയോ എന്നായിരുന്നു അഭി പറഞ്ഞത്. ഒരുപാട് പേര്‍ ആഗ്രഹിച്ച പ്ലാറ്റ്‌ഫോമില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. ലാലേട്ടനെ അടുത്ത് നിന്ന് കാണാനും, ഹഗ് ചെയ്യാനും കഴിഞ്ഞതില്‍ സന്തോഷം എന്നും അഭി പറഞ്ഞിരുന്നു.

ഞങ്ങളുടെ തീരുമാനമാണ് ഇത്. എന്നാലും അവിടെ നിന്നും ഇവിടെ നിന്നും ചോദ്യം വരുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ഇത്തവണ എന്തോ ഒരു പ്രതീക്ഷയുണ്ട്. ഇത് പോസിറ്റീവായാലും മൂന്ന് മാസം കഴിഞ്ഞ് മാത്രമേ പുറത്ത് പറയൂ എന്നും അഭി വ്യക്തമാക്കിയിരുന്നു. നെഗറ്റീവായാലും പോസിറ്റീവായാലും ഒന്നിച്ച് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഓവറായിട്ട് തിങ്ക് ചെയ്യരുത് എന്ന് പറഞ്ഞിട്ടും കാര്യമില്ല. ടെസ്റ്റ് പോസിറ്റീവായി കണ്ടതോടെ ഇരുവരും ഇമോഷണലാവുകയായിരുന്നു. ഇനി റെസ്റ്റ് എന്നായിരുന്നു അഭി പറഞ്ഞത്.

എന്താണ് പറയേണ്ടതെന്നറിയില്ല. മൂന്ന് മാസം ഗ്യാപ്പിലായിരിക്കും ഈ വീഡിയോ. മുന്‍ അനുഭവങ്ങളൊക്കെ വളരെ മോശമായിരുന്നു. അതുകൊണ്ട് കുറച്ച് കഴിഞ്ഞേ ഇതേക്കുറിച്ച് എല്ലാവരോടും പറയുന്നുള്ളൂ. ഒരുപാട് കരഞ്ഞും, വിഷമിച്ചും ഇരുന്നിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരികയും, സങ്കടപ്പെടുകയുമൊക്കെ ചെയ്യുന്ന പ്രകൃതമായിരുന്നു. ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം എല്ലാം പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല. അമ്മമാര്‍ എപ്പോഴും വിഷമം പറയുന്നവരാണ്.

ഞങ്ങള്‍ വിഷമിച്ചാലോ എന്ന് കരുതി അവര്‍ ഞങ്ങളോടൊന്നും പറയാറില്ല. അവര്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടോ, ട്രീറ്റ്‌മെന്റ് എടുക്കുന്നില്ലേ, തുടങ്ങിയ ചോദ്യങ്ങളൊക്കെ നേരിടുന്നത് വീട്ടുകാരാണ്. എന്നോട് ആരും ചോദിക്കാറില്ല. ഇവളോട് പിന്നെയും ചോദിക്കാറുണ്ട്. ഫാമിലിയില്‍ എല്ലാവര്‍ക്കും സന്തോഷമാവും എന്തായാലും എന്നും ഇരുവരും പറഞ്ഞിരുന്നു.


Abhishek and Shree, pregnancy test, pregnancy news

Next TV

Related Stories
'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

Dec 18, 2025 10:44 AM

'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

അക്ബർഖാൻ ഡേറ്റിംഗ് ആപ്പ് ചാറ്റിങ്, പെൺകുട്ടിയുമായി ബന്ധം, അക്ബറിനെതിരെ യുട്യൂബർ...

Read More >>
Top Stories










News Roundup