( https://moviemax.in/ ) ജോലി സ്ഥലത്തു നിന്നും അവധി ലഭിക്കാനായി ജീവനക്കാർ പല കാരണങ്ങളും പറയാറുണ്ട്, പലപ്പോഴും യഥാർത്ഥ കാരണം പറഞ്ഞാൽ അവധി ലഭിക്കുമോയെന്നുള്ള ഭയത്താൽ ആളുകൾ കളവു പറയുന്നത് പതിവാണ്. എന്നാൽ ഈ കാര്യത്തിലും ജോൺ സി ഏറെ വ്യത്യസ്തരാണ്. അത്തരത്തിലൊരു അവധിയ്ക്കായുള്ള അപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.
തന്റെ കാമുകിയോടൊപ്പം സമയം ചെലവഴിക്കാൻ അവധി വേണമെന്ന് തുറന്നുപറഞ്ഞ ഒരു ജീവനക്കാരന്റെ ഇമെയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ഓറൽ കെയർ ബ്രാൻഡിന്റെ ഡയറക്ടറായ വിരേൻ ഖുള്ളറാണ് തന്റെ ഇൻബോക്സിൽ വന്ന ഈ രസകരമായ അപേക്ഷ ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചത്.
നാട്ടിലേക്ക് മടങ്ങുന്ന കാമുകിയോടൊപ്പം സമയം ചെലവഴിക്കാനാണ് ഡിസംബർ 16-ന് ജീവനക്കാരൻ അവധി ചോദിച്ചത്. ഡിസംബർ 17-ന് പോയാൽ ജനുവരി ആദ്യവാരം മാത്രമേ അവൾ തിരികെ വരൂ എന്നും, അതിനാൽ ആ ദിവസം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും യുവാവ് ഇമെയിലിൽ പറയുന്നുണ്ട് .
മുൻകൂട്ടി പ്ലാൻ ചെയ്ത് അവധി അറിയിച്ചതും, ഒളിച്ചുവെക്കാതെ സത്യസന്ധമായി കാര്യം പറഞ്ഞതുമാണ് തന്നെ ആകർഷിച്ചതെന്ന് വിരേൻ ഖുള്ളർ പോസ്റ്റിൽ പങ്കുവച്ചു.
“പത്ത് വർഷം മുമ്പായിരുന്നെങ്കിൽ രാവിലെ 9:15-ന് ‘സുഖമില്ലാത്തതിനാൽ ഇന്ന് വരുന്നില്ല’ എന്നൊരു മെസ്സേജ് ആകും ഇതിന് പകരം വരിക. എന്നാൽ ഇന്ന് കാര്യങ്ങൾ മാറുകയാണ്. വളരെ നേരത്തെ തന്നെ സുതാര്യമായി അപേക്ഷ എത്തിയിരിക്കുന്നു. പ്രണയത്തിന് ‘നോ’ പറയാൻ നമുക്കാവില്ലല്ലോ? അവധി അനുവദിച്ചു!” എന്നാണ് അദ്ദേഹം കുറിച്ചത്.
ഇത്തരമൊരു ഹെൽത്തി ആയ തൊഴിൽ സാഹചര്യം എല്ലായിടത്തും ഉണ്ടാവണമെന്ന് നിരവധി പേർ പോസ്റ്റിൽ കമന്റ് ചെയ്തു. പഴയ തലമുറയിൽ നിന്ന് വ്യത്യസ്തമായി, പുതിയ തലമുറ (Gen Z) ജോലി-ജീവിത ബാലൻസിനും (Work-Life Balance) സത്യസന്ധതയ്ക്കും നൽകുന്ന പ്രാധാന്യമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത് എന്നും ആളുകൾ പോസ്റ്റിന്റെ കമന്റിൽ വ്യക്തമാക്കി.
Email, leave at work, leave application, viral































.jpg)


