---
title: "32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-അടൂർ കൂട്ടുകെട്ട്; 'പദയാത്ര' ചിത്രീകരണം പൂർത്തിയായി"
english_title: "Mammootty-Adoor team up after 32 years; 'Padayatra' shooting complete"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345640/mammootty-adoor-team-up-after-32-years-padayatra-shooting-complete"
published_at: "2026-03-04T22:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a865cdd65a1_32.jpg"
keywords: []
---

# 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-അടൂർ കൂട്ടുകെട്ട്; 'പദയാത്ര' ചിത്രീകരണം പൂർത്തിയായി

> **Lead Summary:** **മ**ലയാള സിനിമയിലെ ഇതിഹാസങ്ങൾ വീണ്ടും കൈകോർക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പദയാത്ര'യുടെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അനന്തരം , മതിലുകൾ , വിധേയൻ എന്നിവയാണ് ഇതിനുമുമ്പ് ഇവർ ഒന്നിച്ച ചിത്രങ്ങൾ.

## Article Content

**മ**ലയാള സിനിമയിലെ ഇതിഹാസങ്ങൾ വീണ്ടും കൈകോർക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പദയാത്ര'യുടെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അനന്തരം , മതിലുകൾ , വിധേയൻ എന്നിവയാണ് ഇതിനുമുമ്പ് ഇവർ ഒന്നിച്ച ചിത്രങ്ങൾ.

മതിലുകളിലെ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിലെ ഭാസ്കര പട്ടേലരായും മികച്ച പ്രകടനം കാഴ്ചവെച്ച മമ്മൂട്ടിക്ക് രണ്ട് തവണയും ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സക്കറിയയുടെ 'ഭാസ്കര പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ ആസ്പദമാക്കിയാണ് വിധേയൻ ഒരുക്കിയത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായ പദയാത്രയുടെ ഛായാഗ്രഹണം ഷെഹ്‌നാഥ് ജലാലും സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345640/mammootty-adoor-team-up-after-32-years-padayatra-shooting-complete)