'ഷൈൻ ടോമിന് കപ്പ് ഉറപ്പിച്ചു, ധ്യാൻ ശ്രീനിവാസൻ എവിടെ?'; ബിഗ് ബോസ് ഹൗസിനുള്ളിലെ ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്ത്

'ഷൈൻ ടോമിന് കപ്പ് ഉറപ്പിച്ചു, ധ്യാൻ ശ്രീനിവാസൻ എവിടെ?'; ബിഗ് ബോസ് ഹൗസിനുള്ളിലെ ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്ത്
Dec 23, 2025 12:13 PM | By Athira V

( https://moviemax.in/)ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. തമിഴ്, തെലുങ്ക്, കന്ന‍ഡ, ഹിന്ദി ഉൾപ്പടെ പല ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന ഷോയിൽ വിവിധ മേഖലയിലുള്ളവരാണ് മത്സരിക്കാനെത്തുന്നത്.

100 ദിവസം ബി​ഗ് ബോസ് ഹൗസിൽ നിന്ന് പ്രേക്ഷക പിന്തുണയോടെ ഏറ്റവും ഒടുവിൽ എത്തുന്നൊരാൾ വിജയി ആകും. ഒപ്പം മറ്റ് നാല് പേര് റണ്ണറപ്പുകാരും. മലയാളത്തിൽ നിലവിൽ സീസൺ 7 ആണ് അവസാനിച്ചത്.

ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ അനുമോൾ ആയിരുന്നു വിജയി. ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും സീസൺ 8മായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇക്കൂടത്തിലിപ്പോൾ ശ്രദ്ധനേടുകയാണ് ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ'.

ബി​ഗ് ബോസിലേക്ക് മലയാള സിനിമയിലെ അഭിനേതാക്കൾ വന്നാൽ എന്താകും എന്നുള്ളതാണ് വീഡിയോ. എഐ ക്രിയേഷനാണിത്. വീഡിയോയ്ക്ക് ഒപ്പം ഫോട്ടോകളും ഇൻസ്റ്റാ​ഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുൻനിര താരങ്ങൾ മുതൽ പുതുതലമുറയിലുള്ളവർ വരെ ഇതിലുണ്ട്.

വിനായകനോട് ആക്രോശിക്കുന്ന മോഹൻലാലിനെയും ദേഷ്യത്തിൽ ചായക്കപ്പ് എറിഞ്ഞുടക്കുന്ന ഉണ്ണി മുകുന്ദനെയും കട്ടക്കലിപ്പിൽ നിൽക്കുന്ന നിവിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവരെയും കാണാം.

സായ് പല്ലവിയുമായി സൗഹൃദവും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്ന ദുൽഖറും ഇക്കൂട്ടത്തിലുണ്ട്. ബി​ഗ് ബോസ് ജയിലിനുള്ളിൽ കിടന്ന് കട്ടക്കലിപ്പിൽ നിൽക്കുന്ന ഷൈൻ ടോം ചാക്കോയും എഐ ക്രിയേഷനിലെ ഹൈലൈറ്റാണ്.

ഇവ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ഒട്ടനവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. കപ്പ് ഷൈൻ ടോം ചാക്കോ തന്നെ കൊണ്ടുപോകുമെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.

സെലിബ്രിറ്റികൾ ബി​ഗ് ബോസിൽ മത്സരാർത്ഥികളാകുന്നത് കാണാൻ ആ​ഗ്രഹിക്കുന്നെന്നും ഇങ്ങനെ ഒരു സീസൺ വന്നാൽ പൊളിക്കുമെന്നെല്ലാം കമന്റുകളുണ്ട്.

എഐ ക്രിയേഷനിൽ ഉൾപ്പെടാത്ത ധ്യാൻ ശ്രീനിവാസനെ പോലുള്ളവരും ബി​ഗ് ബോസിൽ വരണമെന്നും കമന്റുകളുണ്ട്. എന്തായാലും ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഈ ബി​ഗ് ബോസ് ഷോ പ്രേക്ഷകർക്ക് ഇഷ്ടമായെന്നതിൽ നൂറ് ശതമാനം ഉറപ്പാണ്.

Bigg Boss Season 8, 'Celebrity Edition'

Next TV

Related Stories
'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

Dec 18, 2025 10:44 AM

'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

അക്ബർഖാൻ ഡേറ്റിംഗ് ആപ്പ് ചാറ്റിങ്, പെൺകുട്ടിയുമായി ബന്ധം, അക്ബറിനെതിരെ യുട്യൂബർ...

Read More >>
Top Stories










News Roundup