(https://moviemax.in/)ആട് 3 ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരുക്ക്. തിരുച്ചെന്തൂരിൽ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് തോൾ എല്ലിന് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഡോക്ടർമാർ ആറാഴ്ച വിശ്രമം നിർദേശിച്ചു.
ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ ആട് 3 സിനിമയിലെ സംഘട്ടനരംഗങ്ങൾക്കിടെ വിനായകന് പരുക്കേൽക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിനായകൻ ചികിത്സ തേടിയത്. തുടർന്നുള്ള എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതം കണ്ടെത്തിയത്.
അതേസമയം ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ‘ആട് 3’ ഒരുങ്ങുന്നത് എന്നാണ് സൂചന.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Vinayakan hospitalized after accident on set

































