( https://moviemax.in/ ) സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി പിതാവ് ശ്രീനിവാസന്റെ മരണത്തിന് തൊട്ടുതലേന്ന് മകൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പ്രസംഗം. എക്കാലത്തും തനിക്ക് പ്രചോദനമായത് പിതാവിന്റെ ജീവിതമാണെന്ന് ധ്യാൻ പറയുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം ധ്യാൻ ഗോകുലം പബ്ലിക് സ്‌കൂളിന്റെ ആന്വൽ ഡേ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇവിടെ വിദ്യാർഥികളോട് നടത്തിയ പ്രസംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:
ഇന്നത്തെ കാലത്ത് എല്ലാവർക്കും ഏറ്റവും കൂടുതൽ വേണ്ടത് മോട്ടിവേഷനാണ്. ഇൻസ്റ്റഗ്രാമും ഫെയ്‌സ്ബുക്കും പോലുള്ള കാര്യങ്ങൾ തുറക്കുമ്പോഴും, ഒരുദിവസം നമുക്ക് ഏറ്റവും കൂടുതൽ ആവശ്യം മോട്ടിവേഷനും ഇൻസ്പിരേഷനുമാണ്.
ഇതൊക്കെ വായിക്കുന്ന സമയത്ത് ഞാനും കുറച്ചൊക്കെ മോട്ടിവേറ്റഡായി. പക്ഷേ, ഞാൻ പലപ്പോഴും മോട്ടിവേറ്റഡായത് ചുറ്റുമുള്ള ആളുകളിൽനിന്നാണ്. എന്നെ ഏറ്റവും കൂടുതൽ ഇൻസ്പയർ ചെയ്തത് എന്റെ അച്ഛൻ തന്നെയാണ്.
അച്ഛൻ പറഞ്ഞ കഥകളും ജീവിച്ച ജീവിതവും. മലബാറിലെ കണ്ണൂർ പോലൊരു സ്ഥലത്തുനിന്ന് ചെന്നൈയിലെത്തി. അവിടെനിന്ന് സിനിമയിലേക്കുവന്നു. സിനിമയിൽ ഒരു രീതിയിലും രക്ഷപ്പെടില്ലെന്ന് മനസിലായി, അഭിനയിക്കാൻ വന്ന ആളാണ്. അവിടെനിന്നുള്ള യാത്ര വളരേ വലുതാണ്. ഒരു പ്രിവിലേജും ഉണ്ടായിരുന്നില്ല. എനിക്ക് ഇന്ന് കാണുന്ന എല്ലാ പ്രിവിലേജുമുണ്ട്. ഞാൻ ശ്രീനിവാസന്റെ മകനാണ്, നെപോ കിഡാണ്. പക്ഷേ അതൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ ജീവിതയാത്ര എന്ന വല്ലാതെ ഇൻസ്പയർ ചെയ്തിട്ടുണ്ട്.
Actor Sreenivasan's death, son Dhyan Sreenivasan's words about his father


































