നോട്ടിഫിക്കേഷൻ വന്നത് ആർതിയുടെ ഫോണിലേക്ക്, ഇതിന് വേണ്ടിയായിരുന്നോ ഡ്രാമ?, കെനിഷയുടെ കൈപിടിച്ച് പൊതുവേദിയിൽ രവി

നോട്ടിഫിക്കേഷൻ വന്നത് ആർതിയുടെ ഫോണിലേക്ക്, ഇതിന് വേണ്ടിയായിരുന്നോ ഡ്രാമ?, കെനിഷയുടെ കൈപിടിച്ച് പൊതുവേദിയിൽ രവി
May 9, 2025 02:18 PM | By Jain Rosviya

(moviemax.in) സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് താരങ്ങളുടെ വിവാഹ മോചന വർത്തകൾ. അതിൽ കഴിഞ്ഞ വർഷം കൂടുതൽ ചർച്ചയായ വേർപിരിയലായിരുന്നു തമിഴ് നടൻ രവി മോ​ഹന്റെയും ഭാര്യ ആർതിയുടേയും. പതിനഞ്ച് വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. 

 സ്വമേധയ നടൻ എടുത്ത തീരുമാനമായിരുന്നു വേർപിരിയൽ പോസ്റ്റിന് പിന്നിലെന്ന് ആർതി പിന്നീട് അറിയിച്ചിരുന്നു. ഇരുവരും തമ്മിൽ ചെറിയ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. അതെല്ലാം പരിഹരിക്കപ്പെട്ട് വീണ്ടും ഒരുമിച്ച് ജീവിക്കുന്ന സമയം വരുമെന്ന് ആർതി പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് രവി പ്രസ്താവന ഇറക്കിയത്.

എല്ലാതരത്തിലും സ്വാതന്ത്ര്യം നഷ്ടപ്പെട്ടുള്ള ജീവിതമായിരുന്നു ആർതിക്കൊപ്പം തനിക്കെന്നാണ് വേർപിരിയലിനെ കുറിച്ച് പ്രതികരിച്ച് രവി പറഞ്ഞത്. രണ്ട് ആൺകുട്ടികളുടെ മാതാപിതാക്കളാണ് രവിയും ആർതിയും. തെന്നിന്ത്യയിലെ മാതൃക ദമ്പതികളുടെ പട്ടികയിൽ പ്രേക്ഷകർ ഉൾപ്പെടുത്തിയിരുന്ന ദമ്പതികൾ കൂടിയായിരുന്നു ഇരുവരും. ഇപ്പോഴിതാ രവി മോഹൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല രവി‌യുടെ ഏറ്റവും പുതിയ വീഡിയോയാണ്.

നിർമാതാവ് ഇഷരി ഗണേഷിൻ്റെ മകളുടെ വിവാഹത്തിൽ നിന്നുള്ളതാണ് വീഡിയോ. രവിയുടെ കാമുകി എന്ന് പറയപ്പെടുന്ന ഗായിക കെനിഷ ഫ്രാൻസിസിന്റെ കൈപിടിച്ച് നവദമ്പതികളെപ്പോലെയാണ് താരം എത്തിയത്. അതുകൊണ്ട് തന്നെയാണ് വീഡിയോ വൈറലായതും ചർച്ചകൾക്ക് വഴിവെച്ചതും. ആർതി-രവി വേർപിരിയൽ ചർച്ചയായപ്പോൾ ഏറ്റവും കൂടുതൽ നടന്റെ പേരിനൊപ്പം മുഴങ്ങിക്കേട്ട പേര് കെനിഷയുടേതായിരുന്നു. കെനിഷയുമായുള്ള രവിയുടെ ബന്ധം ആർതി ചോദ്യം ചെയ്തതാണ് വേർപിരിയലിന് കാരണമെന്നാണ് പ്രചരിച്ചിരുന്നത്.

ഗോവയിൽ അവധിക്കെത്തിയ രവി കെനിഷയുമായി അമിത വേഗത്തിൽ കാറിൽ യാത്ര ചെയ്യുകയും അതിന്റെ പേരിൽ അധികൃതർ പിഴ ചുമത്തുകയും ചെയ്തിരുന്നുവത്രെ. ഇതിന്റെ നോട്ടിഫിക്കേഷൻ രവിയുടെ ഭാര്യ ആർതിയുടെ ഫോണിലേക്കാണ് വന്നത്. ഇതോടെയാണത്രെ രവി-കെനിഷ ബന്ധം ആർതി അറിഞ്ഞതും നടനോട് ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയതും.

വിവാഹവാർഷികം ആർതിക്കൊപ്പം ആഘോഷിക്കാതെ കെനിഷയ്ക്കൊപ്പം യാത്രകൾ നടത്താനായി രവി പോയതായും റിപ്പോർട്ടുകളുണ്ട്. വേർപിരിയൽ ചർച്ചയായപ്പോൾ മാധ്യമങ്ങൾ രവിയോടും ഇക്കാര്യങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ സൈക്കോളജിസ്റ്റ് എന്ന രീതിയിൽ നല്ല സുഹൃത്തായി മാത്രമെ കെനിഷയെ തനിക്ക് അറിയൂ എന്നായിരുന്നു രവിയുടെ മറുപടി. ഇപ്പോഴിതാ പൊതുവേദിയിൽ കെനിഷയുടെ കയ്യും പിടിച്ച് രവി എത്തിയതോടെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയമാണ് ആരാധകർക്ക്.

ഓരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നവദമ്പതികളെപ്പോലെയായിരുന്നു ഇരുവരും. കൈപിടിച്ച് വളരെ ശ്രദ്ധയോടെ രവി കെനിഷയെ കാറിൽ കയറ്റി ഇരുത്തുന്ന ദൃശ്യങ്ങളും വൈറലാണ്. വീഡിയോകളും ഫോട്ടോയും വൈറലായതോടെ രവിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽമീഡിയ. ആർതി നടനെ കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്ന് ഇപ്പോൾ മനസിലാകുന്നുവെന്നാണ് ഒരാൾ കുറിച്ചത്.

ആർതിയുടെ വാക്കുകളായിരുന്നു സത്യം. ഇതിന് വേണ്ടിയായിരുന്നോ ഡ്രാമ?, എല്ലാ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. എന്ന് കരുതി എല്ലാവരും ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോവുകയാണോ?, ജയംരവിയോടുള്ള എല്ലാ സ്നേഹ​വും നഷ്ടപ്പെട്ടു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. കെനിഷയേക്കാൾ സുന്ദരി ആർതിയായിരുന്നു. സ്വർണ്ണ തളിക ഉപേക്ഷിച്ച് തകരപെട്ടിക്ക് പിന്നാലെ പോയതുപോലുണ്ട് എന്നും കമന്റുകളുണ്ട്.



ravimohan public appearance with kenishaafrancis

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall