---
title: "'276 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ സൂര്യയ്‌ക്കൊപ്പം!' ആന്റണി വർഗീസിന്റെ സ്വപ്ന നിമിഷം വൈറലാകുന്നു"
english_title: "Antony Varghese's dream moment goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348284/antony-vargheses-dream-moment-goes-viral"
published_at: "2026-03-17T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b96a5f3f6f7_11.jpg"
keywords: []
---

# '276 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ സൂര്യയ്‌ക്കൊപ്പം!' ആന്റണി വർഗീസിന്റെ സ്വപ്ന നിമിഷം വൈറലാകുന്നു

> **Lead Summary:** **തെ**ന്നിന്ത്യൻ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ, സൂര്യയ്ക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ ആന്റണി വർഗീസ്. സൂര്യയെ നേരിൽ കണ്ട ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ താൻ ഏകദേശം 276 ദിവസത്തോളം കാത്തിരുന്നുവെന്ന് ആന്റണി കുറിച്ചു.

## Article Content

**തെ**ന്നിന്ത്യൻ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ, സൂര്യയ്ക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ ആന്റണി വർഗീസ്. സൂര്യയെ നേരിൽ കണ്ട ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ താൻ ഏകദേശം 276 ദിവസത്തോളം കാത്തിരുന്നുവെന്ന് ആന്റണി കുറിച്ചു.

ഹൈദരാബാദിൽ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് പെപ്പെ സൂര്യയെ കാണുന്നത്. കഠിനമായ ഒരു ആക്ഷൻ രംഗം സൂര്യ അനായാസം കൈകാര്യം ചെയ്യുന്നത് നേരിൽ കാണാൻ സാധിച്ചുവെന്നും അദ്ദേഹത്തിനൊപ്പം ഒരു ചിത്രമെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു. സൂര്യയ്ക്കും സംവിധായകൻ വെങ്കി അറ്റ്‌ലൂരിക്കും മികച്ച വിജയം ആശംസിക്കാനും താരം മറന്നില്ല.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് ആന്റണി ഹൈദരാബാദിൽ എത്തിയത്. രണ്ട് സിനിമകളുടെയും ചിത്രീകരണം ഒരേ സ്ഥലത്തായതാണ് പ്രിയതാരത്തെ കാണാൻ ആന്റണിക്ക് വഴിയൊരുക്കിയത്. 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളി താരം മമിത ബൈജു ആണ് സൂര്യയുടെ നായികയായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348284/antony-vargheses-dream-moment-goes-viral)