---
title: "'കഥ കേട്ടപ്പോൾ ഉറങ്ങിപ്പോയി'; നാനും റൗഡി താനിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് വിജയ് സേതുപതി"
english_title: "Vijay Sethupathi says he was not interested in acting in Rowdy Than"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347857/vijay-sethupathi-says-he-was-not-interested-in-acting-in-rowdy-than"
published_at: "2026-03-15T14:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b67a00d3234_8.jpg"
keywords: []
---

# 'കഥ കേട്ടപ്പോൾ ഉറങ്ങിപ്പോയി'; നാനും റൗഡി താനിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് വിജയ് സേതുപതി

> **Lead Summary:** **സി**നിമയോടുള്ള തന്റെ നിലപാടുകളെയും കരിയറിലെ ചില നിർണ്ണായക തീരുമാനങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് നടൻ വിജയ് സേതുപതി. ഇഷ്ടപ്പെട്ട സംവിധായകർക്ക് വേണ്ടി കഥ പോലും കേൾക്കാതെ പല ചിത്രങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

## Article Content

**സി**നിമയോടുള്ള തന്റെ നിലപാടുകളെയും കരിയറിലെ ചില നിർണ്ണായക തീരുമാനങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് നടൻ വിജയ് സേതുപതി. ഇഷ്ടപ്പെട്ട സംവിധായകർക്ക് വേണ്ടി കഥ പോലും കേൾക്കാതെ പല ചിത്രങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ഹിറ്റ് ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ താൻ ഉറങ്ങിപ്പോയെന്നും ഒട്ടും താൽപ്പര്യമില്ലാതെയാണ് ആ സിനിമയിൽ അഭിനയിച്ചതെന്നും താരം പറഞ്ഞു.

എന്നാൽ വിഘ്‌നേഷിന്റെ മുൻചിത്രമായ 'പോടാ പോടി' ഇഷ്ടപ്പെട്ടതുകൊണ്ടാണ് ആ വിശ്വാസത്തിൽ സിനിമ ഏറ്റെടുത്തത്. വെട്രിമാരൻ ഉൾപ്പെടെയുള്ള സംവിധായകരുടെ കാര്യത്തിലും സമാനമായ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

രജനികാന്തിനോടുള്ള ആരാധന മൂലം 'ജയിലറി'ൽ അഭിനയിച്ചത് തന്റെ സ്വാർത്ഥതയാണെന്നും, സിനിമ എന്ന വ്യവസായം നിലനിന്നാൽ മാത്രമേ തനിക്ക് നിലനിൽപ്പുള്ളൂ എന്ന ബോധ്യത്തിലാണ് ചെറിയ വേഷങ്ങൾ പോലും മുൻപ് സ്വീകരിച്ചിരുന്നതെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/347857/vijay-sethupathi-says-he-was-not-interested-in-acting-in-rowdy-than)