---
title: "'പറഞ്ഞാൽ മനസ്സിലാവില്ല'; വൈരമുത്തുവിനെ പുകഴ്ത്തിയ രജനിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി"
english_title: "Chinmayi lashes out at Rajini for praising Vairamuthu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347845/chinmayi-lashes-out-at-rajini-for-praising-vairamuthu"
published_at: "2026-03-15T14:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6733520ae8_Chinmayi_lashes_out_at_Rajini_for_praising_Vairamuthu.jpg"
keywords: []
---

# 'പറഞ്ഞാൽ മനസ്സിലാവില്ല'; വൈരമുത്തുവിനെ പുകഴ്ത്തിയ രജനിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി

> **Lead Summary:** > ഗാനരചയിതാവ് വൈരമുത്തുവിനെ പ്രശംസിച്ച തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ദിവസം നടൻ കമൽ ഹാസനെതിരെയും സമാനമായ രീതിയിൽ ചിന്മയി വിമർശനമുന്നയിച്ചിരുന്നു. "അയ്യോ... നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെന്ന് വെച്ചാൽ..." എന്ന പരിഹാസരൂപേണയുള്ള കുറിപ്പോടെയാണ് എക്സിൽ ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

> ഗാനരചയിതാവ് വൈരമുത്തുവിനെ പ്രശംസിച്ച തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ദിവസം നടൻ കമൽ ഹാസനെതിരെയും സമാനമായ രീതിയിൽ ചിന്മയി വിമർശനമുന്നയിച്ചിരുന്നു. "അയ്യോ... നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെന്ന് വെച്ചാൽ..." എന്ന പരിഹാസരൂപേണയുള്ള കുറിപ്പോടെയാണ് എക്സിൽ ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്.

വൈരമുത്തുവിനെതിരായ മീ ടൂ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്ന ചിന്മയി, അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുന്ന മുൻനിര താരങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്താറുണ്ട്. രജനികാന്തിനെപ്പോലൊരു താരം ഇത്തരം നിലപാട് സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് ചിന്മയിയുടെ പോസ്റ്റിലുള്ളത്.

ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാരം നേടിയ എന്റെ പ്രിയസുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നായിരുന്നു രജനികാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 2018 ൽ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയായിരുന്നു ചിന്മയി. ഇതിന് പിന്നാലെ നിരവധി സ്ത്രീകളും വൈരമുത്തുവിനെതിരെ രംഗത്തെത്തി.

ഇപ്പോൾ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് വൈരമുത്തുവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നുവരുന്നത്. നേരത്തെ കേരളത്തിൽ ഒ.എൻ.വി കുറുപ്പ് പുരസ്‌കാരത്തിനായി വൈരമുത്തുവിനെ പരിഗണിച്ചിരുന്നെങ്കിലും കേരളത്തിലടക്കം വലിയ വിമർശനം ഉയർന്നുവന്നതോടെ തീരുമാനം പിൻവലിച്ചിരുന്നു.

2018 ലാണ് ഗായിക ചിന്മയി ശ്രീപദ, വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്.

ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347845/chinmayi-lashes-out-at-rajini-for-praising-vairamuthu)