---
title: "കേരളം കാത്തിരിക്കുന്ന രാഷ്ട്രീയപ്പോര്; നിവിൻ പോളി - ബി. ഉണ്ണികൃഷ്‍ണൻ ചിത്രം 'പ്രതിഛായ' ആഗോള റിലീസിന്!"
english_title: "Nivin Pauly - B. Unnikrishnan's film 'Prathichaya' to release globally"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348222/nivin-pauly-b-unnikrishnans-film-prathichaya-to-release-globally"
published_at: "2026-03-17T14:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9138546d73_18.jpg"
keywords: []
---

# കേരളം കാത്തിരിക്കുന്ന രാഷ്ട്രീയപ്പോര്; നിവിൻ പോളി - ബി. ഉണ്ണികൃഷ്‍ണൻ ചിത്രം 'പ്രതിഛായ' ആഗോള റിലീസിന്!

> **Lead Summary:** **[** നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന പൊളിറ്റിക്കൽ ഡ്രാമ റിലീസിന് തയ്യാറെടുക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 26-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

## Article Content

**[** നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന പൊളിറ്റിക്കൽ ഡ്രാമ റിലീസിന് തയ്യാറെടുക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 26-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സംഭവവികാസങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരിക്കുമെന്നാണ് പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന.

മലയാള സിനിമയിൽ കുറച്ചുകാലമായി കാണാത്ത ഗൗരവമേറിയ രാഷ്ട്രീയ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സിനിമാ ജീവിതത്തിന്റെ അൻപതാം വർഷത്തിൽ ബാലചന്ദ്ര മേനോൻ അതിശക്തമായ ഒരു കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും 'പ്രതിഛായ'യ്ക്കുണ്ട്.

കേരളത്തിലും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തിലേറെ പോലീസുകാരെയും അണിനിരത്തി തിരുവനന്തപുരത്ത് ചിത്രീകരിച്ച സെക്രട്ടേറിയേറ്റ് വളയൽ സമരരംഗങ്ങൾ നേരത്തെ തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു.

മലയാള സിനിമയിൽ ഇത്രയധികം ആൾക്കൂട്ടത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സീക്വൻസുകൾ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്.ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, സായ് കുമാർ, ഹരിശ്രീ അശോകൻ തുടങ്ങി പ്രമുഖർക്കൊപ്പം മണിയൻപിള്ള രാജു, വിഷ്ണു അഗസ്ത്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു.

മനോജ് സി എസ് എഡിറ്റിംഗും ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ബി. ഉണ്ണികൃഷ്ണൻ-നിവിൻ പോളി കൂട്ടുകെട്ടിന്റെ മികച്ചൊരു ചലച്ചിത്രാനുഭവമായിരിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348222/nivin-pauly-b-unnikrishnans-film-prathichaya-to-release-globally)