---
title: "'സഖാവ് വിജയിക്കട്ടെ, കേരളവും വിജയിക്കും'; മുഖ്യമന്ത്രിക്ക് വിജയാശംസകളുമായി കമൽഹാസൻ"
english_title: "Kamal Haasan wishes the Chief Minister success"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348143/kamal-haasan-wishes-the-chief-minister-success"
published_at: "2026-03-17T09:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8d4e0b69f8_5.jpg"
keywords: []
---

# 'സഖാവ് വിജയിക്കട്ടെ, കേരളവും വിജയിക്കും'; മുഖ്യമന്ത്രിക്ക് വിജയാശംസകളുമായി കമൽഹാസൻ

> **Lead Summary:** **[ **കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് പൂർണ്ണ പിന്തുണയും വിജയാശംസകളുമായി തെന്നിന്ത്യൻ സൂപ്പർതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ.

## Article Content

**[ **കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് പൂർണ്ണ പിന്തുണയും വിജയാശംസകളുമായി തെന്നിന്ത്യൻ സൂപ്പർതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ 'സഖാവ് വിജയൻ വിജയിക്കട്ടെ, അതിലൂടെ കേരളവും വിജയിക്കും' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തമിഴ്നാട്ടുകാരനാണെങ്കിലും കേരളം തന്റെയും കൂടിയാണെന്ന വൈകാരികമായ നിലപാടാണ് കമൽഹാസൻ ഈ സന്ദേശത്തിലൂടെ പങ്കുവെച്ചത്.

ചിലർ തന്റെ ചിന്താഗതികളുടെ പേരിൽ തന്നെ ഒരു പുറംനാട്ടുകാരനായി മുദ്രകുത്താൻ ശ്രമിച്ചേക്കാം, എങ്കിലും കേരളത്തോടുള്ള തന്റെ ആത്മബന്ധം എന്നും നിലനിൽക്കുമെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ ഒരു ദശകക്കാലം കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാൻ സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും താരം അഭ്യർത്ഥിച്ചു.

കേരളത്തിന്റെ വികസനത്തിന് ഗുണഭോക്താക്കളായ എല്ലാവരും ശരിയായ തീരുമാനമെടുക്കണമെന്നും പിണറായി വിജയന് ശുഭാശംസകൾ നേരണമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേരളത്തോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയ കമൽഹാസൻ, മുഖ്യമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പവും രാഷ്ട്രീയമായ ഐക്യദാർഢ്യവുമാണ് ഈ പ്രസ്താവനയിലൂടെ വീണ്ടും ശരിവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348143/kamal-haasan-wishes-the-chief-minister-success)