May 9, 2025 08:32 PM

(moviemax.in ) ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് പാക് ഷെല്ലാക്രമണ ഭീതിയെത്തുടർന്ന് നിർത്തിയ സാഹചര്യം വിവരിച്ച് അണിയറപ്രവർത്തകൻ.

ഇന്നലെ രാത്രിയാണ് ഷെല്‍ ആക്രമണം നടന്നത്. സംജദ് സംവിധാനം ചെയ്യുന്ന ‘ഹാഫ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് മുടങ്ങിയത്. ചിത്രത്തിലെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്‌സാല്‍മിറിലുണ്ടായിരുന്നത്.

ജയ്‌സാല്‍മീറില്‍ ഇന്ത്യന്‍ സേനയുടെ താവളത്തെ ലക്ഷ്യമാക്കിയാണ് പാക്ക് ഷെല്‍ ആക്രമണം നടന്നതെങ്കിലും മറ്റു പ്രദേശങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. ഇന്ത്യന്‍ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലാണ് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

90 ദിവസത്തെ ഷൂട്ടിങ് ആണ് ജയ്‌സാല്‍മീറില്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി നാട്ടിലേക്ക് വരികയാണെന്ന് സിനിമയിലെ നായിക ഐശ്വര്യ പ്രതികരിച്ചു. ഷെല്‍ ആക്രമണത്തിന്റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ വ്യക്തമാക്കി.

ഉറക്കം പോലുമില്ലായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിനുമുകളിലൂടെ ഷെല്ലുകൾ പോകുന്നത് നേരിട്ടുകണ്ടു. ഹോട്ടലിനുമുകളിലേക്ക് ഷെല്ലുകൾ പതിക്കുമോയെന്ന് പേടിച്ചിരുന്നുവെന്നും സേതു പറഞ്ഞു.

ജയ്സാൽമീർ കോട്ടയ്ക്ക് തൊട്ടടുത്തുള്ള ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. ഇതിനിടെയാണ് പ്രദേശത്തെ ഇൻഡ്യൻ സേനയുടെ താവളത്തെ ലക്ഷ്യമാക്കി പാക്ക് ഷെല്ലാക്രമണം നടന്നത്. ഇന്ത്യൻ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

ചിത്രീകരണം നിർത്തിവെച്ച് തിരികെ നാട്ടിലേക്ക് ബസ് മാർ​ഗം അഹമ്മദാബാദിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് സേതു ശിവാനന്ദൻ പ്രതികരിച്ചു. അവിടെ നിന്ന് പ്രൊഡക്ഷൻ ടീം അറേഞ്ച് ചെയ്ത വാഹനമാണിത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് അനുയോജ്യമായ ഭൂപ്രകൃതിയായതിനാലാണ് ജയ്സാൽമീറിൽ ചിത്രീകരണം വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

"ഇവിടത്തെ സൈനിക ക്യാമ്പിൽനിന്ന് ജാ​ഗ്രതാ നിർദേശങ്ങൾ വരുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം വളരെയേറെ ഭീകരത നിറഞ്ഞ അന്തരീക്ഷമായിരുന്നു. ജയ്സാൽമീർ കോട്ടയുടെ ഒന്നര കിലോമീറ്റർ മാറിയായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലുണ്ടായിരുന്നത്. അതിഭീകരമായ ആക്രമണമായിരുന്നു കഴിഞ്ഞദിവസമുണ്ടായത്. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന് മുകളിലൂടെയൊക്കെയാണ് ഷെല്ലുകൾ പോകുന്നത് കണ്ടത്. എല്ലാവരും ടിവിയിൽ കണ്ട ദൃശ്യങ്ങൾ ഞങ്ങൾ നേരിട്ടുകണ്ടു.

എല്ലാവരും പരിഭ്രാന്തിയിലായിരുന്നു. എല്ലാവരും പേടിച്ചുപോയി. അതിനിടെ ശക്തമായ മഴയും ഇടിയും മിന്നലും വന്നു. കുറച്ചുനേരത്തേക്ക് സംഘർഷം അല്പം ശാന്തമായി. കുറേ കഴിഞ്ഞപ്പോൾ ദൂരെ ശബ്ദങ്ങൾ മാത്രം കേൾക്കാം എന്ന സാഹചര്യമായി. ആർക്കും ഉറങ്ങാനൊന്നും പറ്റിയില്ല. രാവിലെ വരെ എല്ലാവരും ഉറക്കമൊഴിച്ചിരിക്കുകയായിരുന്നു.

ഭയങ്കരമായ പ്രകാശത്തോടെ ഷെല്ലുകൾ മുകളിലൂടെ പോകുന്നത് നേരിട്ടുകാണുകയാണ്. എന്തുചെയ്യണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. നമ്മുടെ താമസസ്ഥലത്ത് ഇതിലേതെങ്കിലും ഒന്ന് വന്നുവീഴുമോ എന്ന് പേടിച്ചു. എന്തായാലും നമ്മുടെ സൈനികരുടെ സമയോചിതമായ ഇടപെടലുകൾകാരണം അതെല്ലാം അടങ്ങി.

മൊത്തം ബ്ലാക്ക് ഔട്ടായ സാഹചര്യവുമായിരുന്നു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ മൊബൈൽ ചാർജ് ചെയ്യാനൊന്നും സാധിച്ചില്ല. പിറ്റേന്നാണ് ഫോണുകൾ ചാർജ് ചെയ്തത്. അർധരാത്രി കഴിഞ്ഞപ്പോൾ ഹോട്ടലുകാർ ജനറേറ്റർ ഓണാക്കിത്തന്നു. ഹോട്ടലിന് പുറത്തായിരുന്നു ജനറേറ്റർ ഉണ്ടായിരുന്നത്. ഇതിൽനിന്നുള്ള ചെറിയ വെളിച്ചം പോലും മറച്ചുവെച്ചാണ് ഫോണുകൾ ചാർജ് ചെയ്തത്.

സ്ഥിതി​ഗതികൾ ഒന്ന് ശാന്തമായപ്പോൾ ഹോട്ടൽ ജീവനക്കാർതന്നെയാണ് ജനറേറ്ററിലെ ലൈറ്റ് മറയ്ക്കാനുള്ള സാധനങ്ങൾ തന്നത്. എന്റെ ഒരു സഹോദരൻ പഞ്ചാബിൽ സൈനികനാണ്. വിഷ്ണു എന്നാണ് പേര്. അദ്ദേഹം ഇടയ്ക്ക് വിവരങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. വലിയൊരു സിറ്റുവേഷനിലൂടെയാണ് കടന്നുപോയത്." സേതു വിശദീകരിച്ചു.

ബല്‍ബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ഹാഫ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ. ‘ഗോളം’ എന്ന സിനിമയ്ക്ക് ശേഷം സംജാദ് ഒരുക്കുന്ന ചിത്രമാണ് ഹാഫ്. മലയാളത്തിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ മൂവി കൂടിയാണ് ഹാഫ്.

half malayalam movie jaisalmer shelling sethusivanandan

Next TV

Top Stories