---
title: "പ്രണയം വിവാഹത്തിലേക്ക്; സംഗീത സംവിധായകൻ കാലഭൈരവയ്ക്ക് കൂട്ടായി നടി കാവ്യാ കല്യാൺറാം"
english_title: "Love leads to marriage; Actress Kavya Kalyanram marries music director Kalabhairava"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347295/love-leads-to-marriage-actress-kavya-kalyanram-marries-music-director-kalabhairava"
published_at: "2026-03-12T17:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2a5435e15a_19.jpg"
keywords: []
---

# പ്രണയം വിവാഹത്തിലേക്ക്; സംഗീത സംവിധായകൻ കാലഭൈരവയ്ക്ക് കൂട്ടായി നടി കാവ്യാ കല്യാൺറാം

> **Lead Summary:** **സം**ഗീത സംവിധായകൻ എം.എം. കീരവാണിയുടെ മകനും പ്രശസ്ത ഗായകനുമായ കാലഭൈരവ വിവാഹിതനാകുന്നു. തെലുങ്ക് താരം കാവ്യാ കല്യാൺറാമാണ് വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹമെന്നുമാണ് റിപ്പോർട്ടുകൾ.

## Article Content

**സം**ഗീത സംവിധായകൻ എം.എം. കീരവാണിയുടെ മകനും പ്രശസ്ത ഗായകനുമായ കാലഭൈരവ വിവാഹിതനാകുന്നു. തെലുങ്ക് താരം കാവ്യാ കല്യാൺറാമാണ് വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹമെന്നുമാണ് റിപ്പോർട്ടുകൾ.

വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചതായാണ് വിവരം. ആർആർആർ, ബാഹുബലി, ദേവര തുടങ്ങിയ വമ്പൻ ചിത്രങ്ങളിലൂടെ ഗായകനായി തിളങ്ങിയ കാലഭൈരവ, കാർത്തികേയ 2 ഉൾപ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകൻ കൂടിയാണ്. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ അടുത്ത ബന്ധുവാണ് ഇദ്ദേഹം.

ബാലതാരമായി സിനിമാരംഗത്തേക്ക് എത്തിയ കാവ്യ, അല്ലു അർജുന്റെ ഗംഗോത്രി, ബണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2022-ൽ പുറത്തിറങ്ങിയ 'മസൂദ' എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347295/love-leads-to-marriage-actress-kavya-kalyanram-marries-music-director-kalabhairava)