---
title: "'ധുരന്ധർ' തരംഗം വീണ്ടും; രണ്ടാം ഭാഗത്തിന് മുന്നോടിയായി വമ്പൻ റീ-റിലീസിന് ഒരുങ്ങി രൺവീർ സിംഗ് ചിത്രം"
english_title: "Ranveer Singh's film Dhurandhar is all set for a grand re-release ahead of the second part."
publisher: "moviemax.in"
canonical_url: "https://moviemax.in/news/347248/ranveer-singhs-film-dhurandhar-is-all-set-for-a-grand-re-release-ahead-of-the-second-part"
published_at: "2026-03-12T14:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b280675f345_11.jpg"
keywords: []
---

# 'ധുരന്ധർ' തരംഗം വീണ്ടും; രണ്ടാം ഭാഗത്തിന് മുന്നോടിയായി വമ്പൻ റീ-റിലീസിന് ഒരുങ്ങി രൺവീർ സിംഗ് ചിത്രം

> **Lead Summary:** **ആ**ദിത്യ ധർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ധുരന്ധർ: പ്രതികാരം' മാർച്ച് 19-ന് ആഗോള റിലീസിനൊരുങ്ങുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗം വീണ്ടും തിയേറ്ററുകളിലെത്തുന്നു. വെള്ളിയാഴ്ച മുതൽ ലോകമെമ്പാടുമുള്ള 500-ഓളം സ്‌ക്രീനുകളിലാണ് 'ധുരന്ധർ' റീ-റിലീസ് ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി 250 വീതം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക.

## Article Content

**ആ**ദിത്യ ധർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ധുരന്ധർ: പ്രതികാരം' മാർച്ച് 19-ന് ആഗോള റിലീസിനൊരുങ്ങുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗം വീണ്ടും തിയേറ്ററുകളിലെത്തുന്നു. വെള്ളിയാഴ്ച മുതൽ ലോകമെമ്പാടുമുള്ള 500-ഓളം സ്‌ക്രീനുകളിലാണ് 'ധുരന്ധർ' റീ-റിലീസ് ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി 250 വീതം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക.

ഹിന്ദി സിനിമകളുടെ ചരിത്രത്തിൽ തന്നെ അപൂർവമായാണ് ഒരു ചിത്രത്തിന് ഇത്ര വിപുലമായ അന്താരാഷ്ട്ര റീ-റിലീസ് ലഭിക്കുന്നത്. വടക്കേ അമേരിക്കയിൽ മാത്രം 185 സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടുമെത്തുന്നത്.

'ധുരന്ധർ: പ്രതികാരം' റിലീസിന് ഒരു ദിവസം മുൻപ് അമേരിക്കയിലും കാനഡയിലും പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ് അടക്കമുള്ള അത്യാധുനിക ശബ്ദസംവിധാനങ്ങളും പ്രീമിയം ലാർജ് ഫോർമാറ്റ് (PLF) സ്‌ക്രീനുകളിലുമാണ് പ്രദർശനം നടക്കുക. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/347248/ranveer-singhs-film-dhurandhar-is-all-set-for-a-grand-re-release-ahead-of-the-second-part)