---
title: "'പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന കേരളം'; മോഹൻലാൽ പറയുന്നു"
english_title: "Kerala where tradition and modernity go hand in hand; Mohanlal talks about the development boom"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347255/kerala-where-tradition-and-modernity-go-hand-in-hand-mohanlal-talks-about-the-development-boom"
published_at: "2026-03-12T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2857d15856_12.jpg"
keywords: []
---

# 'പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന കേരളം'; മോഹൻലാൽ പറയുന്നു

> **Lead Summary:** പുരാതനമായ പാരമ്പര്യവും അത്യാധുനികമായ വികസനവും ഒരുപോലെ ഒത്തുചേരുന്ന സംസ്ഥാനമാണ് കേരളമെന്ന് നടൻ മോഹൻലാൽ. കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതിക വികസനവും ഒരുപോലെ കൊണ്ടുപോകുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

പുരാതനമായ പാരമ്പര്യവും അത്യാധുനികമായ വികസനവും ഒരുപോലെ ഒത്തുചേരുന്ന സംസ്ഥാനമാണ് കേരളമെന്ന് നടൻ മോഹൻലാൽ. കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതിക വികസനവും ഒരുപോലെ കൊണ്ടുപോകുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ പൈതൃകത്തെക്കുറിച്ച് സംസാരിക്കവേ, ഇവിടുത്തെ ക്ഷേത്രങ്ങളും ആശ്രമങ്ങളും ആദിശങ്കരാചാര്യരെപ്പോലുള്ള മഹദ്‌വ്യക്തികളുടെ സംഭാവനകളും ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തിന് വലിയ കരുത്തേകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തന്നെ വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, ദേശീയപാത 66-ന്റെ നവീകരണം, വന്ദേഭാരത് ട്രെയിനുകൾ തുടങ്ങിയ പദ്ധതികളിലൂടെ കേരളം വലിയ വികസന മുന്നേറ്റമാണ് നടത്തുന്നതെന്നും ഇത് തൊഴിൽ, ടൂറിസം, ഗതാഗത മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പോഡ്‌കാസ്റ്റിൽ പ്രശംസിച്ചു. ദീർഘവീക്ഷണമുള്ള നേതാവും മികച്ച രാഷ്ട്രതന്ത്രജ്ഞനുമാണ് നരേന്ദ്ര മോദിയെന്ന് മോഹൻലാൽ പറഞ്ഞു. വാക്കുകളേക്കാൾ പ്രവൃത്തിക്ക് മുൻതൂക്കം നൽകുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും രാജ്യത്തോടുള്ള പ്രതിബദ്ധതയും ഏറെ പ്രചോദനാത്മകമാണെന്നും താരം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/347255/kerala-where-tradition-and-modernity-go-hand-in-hand-mohanlal-talks-about-the-development-boom)