---
title: "'എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു, മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ, ' - ഹരിമുരളിയുടെ വിയോ​ഗത്തിൽ സീമ ജി നായർ"
english_title: "SeemaGNair mourns the passing of Harimurali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347256/seemagnair-mourns-the-passing-of-harimurali"
published_at: "2026-03-12T14:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b285d39e8e9_seema.jpg"
keywords: []
---

# 'എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു, മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ, ' - ഹരിമുരളിയുടെ വിയോ​ഗത്തിൽ സീമ ജി നായർ

> **Lead Summary:** ** **ബാലതാരമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഹരി മുരളിയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ സഹപ്രവർത്തകർ. പയ്യന്നൂർ അന്നൂരിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണവാർത്ത അറിഞ്ഞയുടൻ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുകയാണ്. മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ലെന്നും എന്തായിരുന്നെങ്കിലും ഇങ്ങനെ ചെയ്യരുതായിരുന്നെന്നും തന്റെ മനസ്സ് പതറുന്നുവെന്നും സീമ ജി നായർ കുറിച്ചു.

## Article Content

** **ബാലതാരമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഹരി മുരളിയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ സഹപ്രവർത്തകർ. പയ്യന്നൂർ അന്നൂരിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണവാർത്ത അറിഞ്ഞയുടൻ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുകയാണ്. മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ലെന്നും എന്തായിരുന്നെങ്കിലും ഇങ്ങനെ ചെയ്യരുതായിരുന്നെന്നും തന്റെ മനസ്സ് പതറുന്നുവെന്നും സീമ ജി നായർ കുറിച്ചു.

> *"പ്രശസ്ത നാടക -സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരിമുരളി (അപ്പൂസ് ) അന്തരിച്ചു. എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട് ,ബാലതാരമായി, മിടുക്കനായ മോൻ, എന്തിനാണ് നീ ഇത് ചെയ്തത്? ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു ,മുരളി ചേട്ടനെ വിളിച്ചപ്പോൾ സഹോദരി ഫോൺ എടുത്തത് സത്യം ആണെന്ന് സ്ഥിരീകരിച്ചു.*

> * എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു ,എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ബന്ധുക്കളും.., എന്തോ മനസ്സ് പതറുന്നു. മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ, നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേർ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു, ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ" സീമ ജി നായർ ഫേസ്‌ബുക്കിൽ കുറിച്ചു.*

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.

### Related Links & Sources
- [Original Story Source](https://moviemax.in/news/347256/seemagnair-mourns-the-passing-of-harimurali)