#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍
Apr 24, 2024 09:33 AM | By VIPIN P V

ലയാളികളുടെ അഭിമാനമായ മോഹന്‍ലാലിന്റെ നൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍.

വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച് ഷാരൂഖ് കുറിച്ച് ഇങ്ങനെയാണ്.

ഷാരൂഖ് നായകനായ ജവാന്‍ എന്ന സിനിമയിലെ ‘സിന്ദ ബാന്ദ’പാട്ടിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ ഗാനം എനിക്ക് ഇത്രയും സ്‌പെഷ്യലാക്കി തന്നതിന് മോഹന്‍ലാല്‍ സാറിന് നന്ദി.

താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ്. ലവ് യു സര്‍. ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു’.

ഇതിന് മറുപടി മോഹന്‍ലാല്‍ നല്‍കുകയും ചെയ്തു. താങ്കള്‍ ചെയ്ത പോലെ അത് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. നിങ്ങളുടെ സ്റ്റൈല്‍ ആര്‍ക്കും അനുകരിക്കാന്‍ കഴിയില്ല.

ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’ അടിമുടി ഷാരൂഖ് തരംഗം നിറയുന്ന ഗാനമാണ്.

‘സിന്ദ ബാന്ദ’യ്‌ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

#Thankyou #sir #making #Song #special, #loveyou… #KingKhan #praises #acting

Next TV

Related Stories
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup