Apr 24, 2024 09:28 AM

ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങി നാൽപ്പത് ദിവസത്തോട് അടുത്തു. അതിനിടയിൽ ഫിസിക്കൽ‌ അസാൾട്ട് അടക്കം നിരവധി അപ്രതീക്ഷിത സംഭവങ്ങൾ ഹൗസിൽ നടന്നു. പക്ഷെ നന്നായി ​ഗെയിം കളിക്കുന്ന പല മത്സരാർത്ഥികളും അസുഖങ്ങൾ മൂലവും മാനസീക സമ്മർദ്ദത്തെ തുടർന്നും വളരെ ഡൗണാണ്.

അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ​ലൈവുകളോ എപ്പിസോഡുകളോ കാണാൻ പോലും പ്രേക്ഷകർക്ക് താൽപര്യം ഇല്ല. ആറ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് എത്തിയപ്പോൾ വീട് ഉണർന്നിരുന്നു. എന്നാൽ ഇപ്പോൾ വീട് വീണ്ടും പഴയ അവസ്ഥയിലേക്ക് തിരികെ പോയിരിക്കുകയാണ്.

ഇതുവരെ ഹൗസിനേയും മത്സരാർത്ഥികളേയും ആക്ടീവാക്കി നിർത്തിയിരുന്ന സിബിൻ വീക്കെന്റിൽ മോഹൻലാലിന്റെ ശകാരം കേട്ടശേഷം ആകെ വിഷമത്തിലായിരുന്നു. ഇപ്പോൾ വിശ്രമത്തിനായി ഹൗസിൽ നിന്നും സിബിനെ പുറത്തേക്ക് മാറ്റിയിരിക്കുകയാണ് ബി​ഗ് ബോസ്. അതേസമയം മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയും നടിയുമായ തെസ്നി ഖാൻ സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ പറഞ്ഞത്. നടിയുടെ വാക്കുകളിലേക്ക്....

'ഇപ്പോഴത്തെ ബി​ഗ് ബോസ് സീസണെ കുറിച്ച് ഞാൻ കുറ്റം പറയില്ല. ഞാൻ സീസൺ രണ്ടിൽ മത്സരിച്ചി‍ട്ടുള്ളയാളാണ്. ഞാൻ അവിടെ ചെയ്ത പല കാര്യങ്ങളും ടെലികാസ്റ്റ് ചെയ്തിരുന്നില്ല.' 'ആകെ ഒരു മണിക്കൂറല്ലേ ഉണ്ടാവുകയുള്ളു. ആ ഒരു മണിക്കൂറിനുള്ളിൽ നല്ല കണ്ടന്റ് കൊടുക്കണം നമ്മൾ.

അത്തരം നല്ല കണ്ടന്റുകളുണ്ടെങ്കിലെ അവർ അത് ടെലികാസ്റ്റ് ചെയ്യൂ. ഞങ്ങൾ ഹൗസിലായിരുന്നപ്പോൾ ഒരുപാട് തമാശ പറയുകയും കസേര കളി കളിക്കുകയുമെല്ലാം ചെയ്തിരുന്നു. പിന്നെ ഞങ്ങൾക്കുണ്ടായ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഒരാഴ്ച ​ഗെയിം ഒന്നും ഉണ്ടായില്ല. ഭയങ്കര ബോറായിരുന്നു.'

'ആ സമയത്ത് ഞങ്ങൾ കസേര കളിയും പന്തുരുട്ടി കളിയും തമാശ പറയലും ചിരിക്കലുമൊക്കെയായിരുന്നു. ശരിക്കും അതൊന്നുമല്ല കണ്ടന്റ്. ബി​ഗ് ബോസിന് പറ്റുന്ന കണ്ടന്റുകൾ കൊടുത്താൻ മാത്രമെ അത് ടെലികാസ്റ്റിങിൽ വരികയുള്ളു. പിന്നെ ഹൗസിൽ നിൽക്കാൻ കുറച്ച് പാടാണ്. പല തരത്തിലുള്ള ആളുകളാണ് ഒപ്പമുണ്ടാകുക.

ഒരാഴ്ച ഇമേജും ക്യാമറയുമൊക്കെ ശ്രദ്ധിച്ച് നമ്മൾ ബലം പിടിച്ച് നിൽക്കുമായിരിക്കും.' 'ശേഷം നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരും. പിന്നെ ടിവിയും ഫോണും പത്രവും ക്ലോക്കുമൊന്നുമില്ല. അതുപോലെ കണ്ടവരെ തന്നെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അത് ഒരു വലിയ പ്രശ്നമാണ്. അപ്പോൾ നമ്മൾ ഡെസ്പാകും. പിന്നെ ​ഗബ്രിയുടേയും ജാസ്മിന്റെ ബന്ധം ​ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്.'

'അവർ തമ്മിൽ ഒരു ബോണ്ടുണ്ടെങ്കിൽ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താൻ മതി. പുറത്ത് വരുമ്പോൾ ഒന്നും ഉണ്ടാകില്ല. അപ്പോൾ നമുക്ക് അറിയാൻ പറ്റും. ജാസ്മിന് സംഭവിച്ചതുപോലെ ഞങ്ങളുടെ സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബി​ഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു.

ജാസ്മിൻ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് എനിക്കറിയില്ല.' 'കാരണം മുസ്ലീംസ് മറ്റുള്ള ആളു​കളെപ്പോലെ എല്ലാം അം​ഗീകരിച്ചുകൊള്ളണമെന്നില്ല. പക്ഷെ ജാസ്മിൻ നന്നായി ​ഗെയിം കളിക്കുന്നുണ്ട്. ഹൗസിനുള്ളിൽ എത്തിപ്പെട്ടശേഷമുള്ള പ്രശ്നങ്ങൾ കൊണ്ടാകാം പലരും ബി​ഗ് ബോസ് നിയമങ്ങൾ തെറ്റിക്കുന്നത്. അവിടെ ജീവിക്കുന്നത് വലിയൊരു എക്സ്പീരിയൻസാണ്.' 

'ആത്മഹത്യ ചെയ്യാൻ തോന്നും ചിലപ്പോൾ. ഞാൻ ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ ചെന്നപ്പോൾ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ എവിടെയും വെച്ച് കണ്ട പരിചയം പോലും അവർ എന്നോട് കാണിച്ചില്ല. അതും കളിയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി സ്റ്റക്കായി', എന്നാണ് തെസ്നി ഖാൻ പറഞ്ഞത്. 

#thesnikhan #says s#he #doesnt #know #what #will #happen #jasmin #comes #out #show

Next TV

Top Stories