#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി
Apr 23, 2024 08:40 PM | By Athira V

ബോളിവുഡിലെ മുന്‍നിര താരമാണ് നോറ ഫത്തേഹി. നോറയുടെ ഡാന്‍സില്ലാത്ത സൂപ്പര്‍ ഹിറ്റുകള്‍ ബോളിവുഡില്‍ ഇന്ന് വിരളമാണ്. ജന്മം കൊണ്ട് ഇന്ത്യാക്കാരിയല്ലെങ്കിലും ഇന്ന് ഇന്ത്യയാകെ ആരാധഗകരുള്ള താരമാണ് നോറ.

മികച്ച നര്‍ത്തകിയായ നോറ ബോളിവുഡില്‍ മാത്രമല്ല മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് നോറ. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. 

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ് നോറ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് നോറ പാപ്പരാസികളെക്കുറിച്ച് സംസാരിച്ചത്.

പാപ്പരാസികള്‍ നിരന്തരം തന്നെ പിന്തുടരുന്നതും ഫോട്ടോയെടുക്കുന്നതുമൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് നോറ പറയുന്നത്. തന്റെ പിന്‍വശത്തേക്ക് സൂം ചെയ്യുന്ന തരത്തിലുള്ള ഫോട്ടോകള്‍ എടുക്കുന്നതിനെക്കുറിച്ചും നോറ സംസാരിക്കുന്നുണ്ട്.

''അവര്‍ ഇതുപോലൊരു നിതംബം കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. മീഡിയ ഇത് എന്നോട് മാത്രമല്ല മറ്റ് നടിമാരോടും ചെയ്യുന്നതാണ്. പക്ഷെ അവരുടെ പിന്‍വശത്തേക്ക് സൂം ചെയ്യാറില്ല. കാരണം അതത്ര എക്‌സൈറ്റിംഗ് അല്ല. പക്ഷെ മറ്റ് ശരീരഭാഗത്തിലേക്ക് അനാവശ്യമായി സൂം ചെയ്യാറുണ്ട്. ചിലപ്പോള്‍ ഞാന്‍ ചിന്തിക്കും സൂം ചെയ്യാന്‍ അവിടൊന്നും ഇല്ല പിന്നെ എന്തിലാണ് ഇവര്‍ ഫോക്കസ് ചെയ്യുന്നത് എന്ന്'' നോറ പറയുന്നു. 

അതേസമയം നോറയുടെ പ്ലാസ്റ്റിക് സര്‍ജറി വാര്‍ത്തകളും സ്ഥിരമായി ചര്‍ച്ചയാകാറുണ്ട്. ഇതേക്കുറിച്ചും നോറ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''നിര്‍ഭാഗ്യവശാല്‍ ഇതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാകുന്നത്. അവര്‍ സോഷ്യല്‍ മീഡിയ ആല്‍ഗരിതം ഗെയിം കളിക്കുകയാണ്. എനിക്ക് നല്ല ശരീരമാണ് ലഭിച്ചത്. ഞാനതില്‍ അഭിമാനിക്കുന്നു. ഞാന്‍ അതില്‍ നാണിക്കുന്നില്ല'' എന്നാണ് നോറ പറയുന്നത്. 

അതേസമയം പാപ്പരാസികളുടെ സൂമിംഗിന് പിന്നിലെ ഉദ്ദേശം മോശമാണെങ്കിലും എല്ലാവരേയും പിടിച്ച് നന്നാക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് നോറ പറയുന്നത്. ''സൂം ചെയ്യുന്നതിന് പിന്നിലെ അവരുടെ ഉദ്ദേശം മോശമായിരിക്കും. പക്ഷെ അത് വേറൊരു ചര്‍ച്ച തന്നെയാണ്. എനിക്ക് എല്ലാവരേയും പിടിച്ച് നിര്‍ത്തി പാഠം പഠിപ്പിക്കാനാകില്ല. ഞാന്‍ എന്റെ രീതിയ്ക്ക് അനുസരിച്ചാണ് നടക്കുന്നത്. എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്'' എന്നാണ് നോറ പറഞ്ഞത്. 

''സൗന്ദര്യവും അജ്ഞതയും കാണുന്നവരുടെ കണ്ണിലാണുള്ളത്. എന്റെ കൂടെ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും എന്റെ കഥ അറിയാം. ഞാന്‍ എങ്ങനെയാണ് വന്നതെന്നും എന്താണ് ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടു വന്നതെന്നും അറിയാം. ചിലര്‍ക്ക് എന്നെപ്പറ്റി അധികം അറിയില്ല. ഐസ് ബ്രേക്ക് ചെയ്യാന്‍ കുറച്ച് സമയമെടുക്കും.

പക്ഷെ എനിക്കൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം എന്നോട് ബഹുമാനമുണ്ട്. എന്റെ ജോലിയില്‍ ഞാന്‍ സീരിയസ് ആണെന്ന് അവര്‍ക്ക് അറിയാം'' എന്നും നോറ പറയുന്നുണ്ട്.അതേസമയം മഡ്ഗാവ് എക്സ്പ്രസ് ആണ് നോറയുടെ ഒടുവിലിറങ്ങിയ സിനിമ. ബി ഹാപ്പിയാണ് നോറയുടെ പുതിയ സിനിമ. മഡ്ഗാവ് എക്സ്പ്രസ് മികച്ച വിജയമായി മാറിയിരുന്നു.

#norafatehi #opens #up #about #paparazzi #zooming #on #her #back #side #other #body #parts

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories










News Roundup