---
title: "‘അത് അബദ്ധത്തിൽ സംഭവിച്ചതാണ്’; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി നടി യാമി ഗൗതം"
english_title: "yami gautam replied to recent controversy with kriti sanon reel like"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346301/yami-gautam-replied-to-recent-controversy-with-kriti-sanon-reel-like"
published_at: "2026-03-07T17:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac19dc72eff_yamia.jpg"
keywords: []
---

# ‘അത് അബദ്ധത്തിൽ സംഭവിച്ചതാണ്’; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി നടി യാമി ഗൗതം

> **Lead Summary:** **ന**ടി കൃതി സനോണിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതിന് പിന്നാലെയുള്ള വിജയാഘോഷത്തെ പരിഹസിക്കുന്ന രീതിയിലുള്ള റീലിന് യാമി ഗൗതം ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ വിവാദത്തിന് മറുപടിയുമായി നടി. താൻ അബദ്ധത്തിൽ ലൈക്ക് ചെയ്തതാണെന്നും സഹപ്രവർത്തകരെ ആരെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും യാമി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

## Article Content

**ന**ടി കൃതി സനോണിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതിന് പിന്നാലെയുള്ള വിജയാഘോഷത്തെ പരിഹസിക്കുന്ന രീതിയിലുള്ള റീലിന് യാമി ഗൗതം ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ വിവാദത്തിന് മറുപടിയുമായി നടി. താൻ അബദ്ധത്തിൽ ലൈക്ക് ചെയ്തതാണെന്നും സഹപ്രവർത്തകരെ ആരെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും യാമി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

> ദിവസവും നിരവധി പോസ്റ്റുകളിൽ ടാഗ് ചെയ്യപ്പെടുന്നത് ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാൻ കാരണമായേക്കാം എന്ന് അവർ എക്സിൽ കുറിച്ചു. “മറ്റൊരു നടിയെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള ഒരു വീഡിയോ ഞാൻ ‘ലൈക്ക്’ ചെയ്തതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദിവസവും നിരവധി കാര്യങ്ങളിൽ ഞങ്ങൾ ടാഗ് ചെയ്യപ്പെടാറുണ്ട്. അവാർഡിനെക്കുറിച്ചുള്ള മറ്റു ടാഗുകൾ പോലെ ഒന്നായാണ് ഇതും കണ്ടത്. ഇത് മനഃപൂർവം ചെയ്തതല്ല, അബദ്ധത്തിൽ സംഭവിച്ചതാണ്,” എന്ന് നടി വിശദീകരിച്ചു.

തന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരത്തിൽ തരംതാ‍ഴ്ന്ന പിആർ തന്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും എപ്പോഴും തന്റെ ജോലിക്കാണ് മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് പ്രത്യേകം പിആർ ടീം ഇല്ലെന്നും അവാർഡ് ഷോകളെക്കുറിച്ചുള്ള തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അവർ പറഞ്ഞു.

‘തേരേ ഇഷ്‌ക് മേം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സീ സിനി അവാർഡ്‌സിൽ കൃതി സനോണിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതിനെത്തുടർന്നാണ് ഈ വിവാദങ്ങൾ ഉടലെടുത്തത്. ‘ഹഖ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതമിന് അവാർഡ് ലഭിക്കണമായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ ചില ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. വിവാദമായ വീഡിയോയിൽ കൃതിയുടെ വിജയത്തോടൊപ്പം, അവാർഡുകളിലൂടെയുള്ള അംഗീകാരങ്ങൾ താൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിൽ യാമി പറഞ്ഞ ഭാഗങ്ങളും ഉൾപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346301/yami-gautam-replied-to-recent-controversy-with-kriti-sanon-reel-like)