---
title: "മദ്യപിച്ച് വാഹനമോടിച്ചു: പോപ്പ് താരം ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ; നിയമക്കുരുക്കിൽ വീണ്ടും ഗായിക"
english_title: "Pop star Britney Spears arrested; singer in legal trouble again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345913/pop-star-britney-spears-arrested-singer-in-legal-trouble-again"
published_at: "2026-03-06T09:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa5421d0a13_Pop_star_Britney_Spears_arrested;_singer_in_legal_trouble_again.jpg"
keywords: []
---

# മദ്യപിച്ച് വാഹനമോടിച്ചു: പോപ്പ് താരം ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ; നിയമക്കുരുക്കിൽ വീണ്ടും ഗായിക

> **Lead Summary:** പ്രശസ്ത അമേരിക്കൻ പോപ്പ് താരം ബ്രിട്നി സ്പിയേഴ്സിനെ മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തെത്തുടർന്ന് വെഞ്ചുറ കൗണ്ടിയിൽ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 4 ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9:28 ഓടെയാണ് ഗായികയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് പുലർച്ചെ കേസ് രജിസ്റ്റർ ചെയ്ത ശേഷം രാവിലെ 6:07 ഓടെയാണ് ഇവരെ വിട്ടയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെയ് 4-ന് കോടതിയിൽ ഹാജരാകാൻ ബ്രിട്നി സ്പിയേഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

പ്രശസ്ത അമേരിക്കൻ പോപ്പ് താരം ബ്രിട്നി സ്പിയേഴ്സിനെ മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തെത്തുടർന്ന് വെഞ്ചുറ കൗണ്ടിയിൽ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 4 ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9:28 ഓടെയാണ് ഗായികയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് പുലർച്ചെ കേസ് രജിസ്റ്റർ ചെയ്ത ശേഷം രാവിലെ 6:07 ഓടെയാണ് ഇവരെ വിട്ടയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെയ് 4-ന് കോടതിയിൽ ഹാജരാകാൻ ബ്രിട്നി സ്പിയേഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

13 വർഷമായി അവരുടെ വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന കൺസർവേറ്റർഷിപ്പ് (സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും മേല്‍നോട്ടം വഹിക്കാനും കോടതി നിയോഗിക്കുന്ന ജഡ്ജി) 2021 ജഡ്ജി അവസാനിപ്പിച്ചതോടെ അവരുടെ വ്യക്തിജീവിതം വീണ്ടും ആഗോള ശ്രദ്ധയിൽപ്പെട്ടു. പിന്നീട് അവരുടെ പിതാവ് ജാമി സ്പിയേഴ്സാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത്. കൺസർവേറ്റർഷിപ്പ് അവസാനിച്ചതിനെത്തുടർന്ന്, സ്പിയേഴ്സിന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചു.

നടനും ഫിറ്റ്നസ് പരിശീലകനുമായ സാം അസ്ഗരിയെ വിവാഹം കഴിച്ചു. പിന്നീട് വേർപിരിഞ്ഞു. തുടർന്ന് ഓർമ്മക്കുറിപ്പായ ദി വുമൺ ഇൻ മി പുറത്തിറക്കി. സ്പിയേഴ്സ് അടുത്തിടെ തന്റെ സംഗീത കാറ്റലോഗും അനുബന്ധ അവകാശങ്ങളും പ്രൈമറി വേവിന് വിറ്റതായും റിപ്പോർട്ടുകൾ വന്നിരുന്നു. 2019-ൽ ഡോമിനേഷൻ എന്ന പേരിൽ ഒരു ലാസ് വെഗാസ് റെസിഡൻസി നേരത്തെ പ്ലാൻ ചെയ്തിരുന്നു. പിന്നീട് മാറ്റിവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345913/pop-star-britney-spears-arrested-singer-in-legal-trouble-again)