---
title: "കണ്ടത് വെറും സാമ്പിൾ മാത്രം; തീപാറുന്ന ആക്ഷനുമായി രൺവീർ; 'ധുരന്ധർ 2' ട്രെയിലറെത്തി"
english_title: "Saw just a sample; Ranveer with fiery action; 'Dhurandhar 2' trailer is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346213/saw-just-a-sample-ranveer-with-fiery-action-dhurandhar-2-trailer-is-out"
published_at: "2026-03-07T13:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abda029a48b_13.jpg"
keywords: []
---

# കണ്ടത് വെറും സാമ്പിൾ മാത്രം; തീപാറുന്ന ആക്ഷനുമായി രൺവീർ; 'ധുരന്ധർ 2' ട്രെയിലറെത്തി

> **Lead Summary:** **ബോ**ക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത ആദ്യ ഭാഗത്തിന് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ധുരന്ദർ ദി റിവഞ്ച്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ സ്പൈ ത്രില്ലർ ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

## Article Content

**ബോ**ക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത ആദ്യ ഭാഗത്തിന് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ധുരന്ദർ ദി റിവഞ്ച്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ സ്പൈ ത്രില്ലർ ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

രൺവീർ സിങ് ജസ്കിരത് സിങ് രംഗി, ഹംസ എന്നീ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ചിത്രം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുന്ന ഒരാളുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഘർഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. അജ്ഞാതരായ പോരാളികളുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം വമ്പൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

തന്ത്രപ്രധാനമായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലായി അർജുൻ രാംപാൽ, എസ്പി ചൗധരി അസ്ലാമായി സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്ക് പുറമെ അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗംഭീര ഡയലോഗുകളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കോർത്തിണക്കിയ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 മാർച്ച് 19-ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തും..

### Related Links & Sources
- [Original Story Source](https://moviemax.in/news/346213/saw-just-a-sample-ranveer-with-fiery-action-dhurandhar-2-trailer-is-out)