---
title: "ചിക്കിനി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, അന്ന് അബദ്ധത്തിൽ പാടിയതാണ്; തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ"
english_title: "Shreya Ghoshal says songs like Chikini Chameli should not be made anymore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345678/shreya-ghoshal-says-songs-like-chikini-chameli-should-not-be-made-anymore"
published_at: "2026-03-05T09:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a906d0d3c40_Shreya_Ghoshal_says_songs_like_Chikini_Chameli_should_not_be_made_anymore.jpg"
keywords: []
---

# ചിക്കിനി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, അന്ന് അബദ്ധത്തിൽ പാടിയതാണ്; തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ

> **Lead Summary:** ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ശ്രേയ ഘോഷലിന്റെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബോളിവുഡിലും മലയാളത്തിലും തമിഴിലുമടക്കം മൂവായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ താരം, തന്റെ കരിയറിലെ സൂപ്പർഹിറ്റ് ഐറ്റം നമ്പറായ 'ചിക്കിനി ചമേലി' പോലുള്ള ഗാനങ്ങൾ ഇനി പാടില്ലെന്ന് വ്യക്തമാക്കിയതാണ് ആരാധകർക്കിടയിൽ സംസാരവിഷയമാകുന്നത്.

## Article Content

ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ശ്രേയ ഘോഷലിന്റെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബോളിവുഡിലും മലയാളത്തിലും തമിഴിലുമടക്കം മൂവായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ താരം, തന്റെ കരിയറിലെ സൂപ്പർഹിറ്റ് ഐറ്റം നമ്പറായ 'ചിക്കിനി ചമേലി' പോലുള്ള ഗാനങ്ങൾ ഇനി പാടില്ലെന്ന് വ്യക്തമാക്കിയതാണ് ആരാധകർക്കിടയിൽ സംസാരവിഷയമാകുന്നത്.

ചികിനി ചമേലി എന്ന ഗാനം ആലപിക്കുമ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് പൂർണ്ണമായി തനിക്ക് അറിയില്ലായിരുന്നുവെന്നും, ഒരു ഗാനങ്ങൾ ഹിറ്റായാലും അത് എല്ലായിടത്തും പാടേണ്ടിവരുമെന്നും എന്നാൽ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ലെന്നുമാണ് ശ്രേയ പറയുന്നത്.ഹൃതിക് റോഷൻ നായകനാക്കി കരൺ മൽഹോത്ര സംവിധാനം ചെയ്ത അഗ്നീപഥ് എന്ന ചിത്രത്തിലെ ഗാനമായിരുന്നു ചികിനി ചമേലി. കത്രീന കൈഫ് നൃത്തരംഗങ്ങളുമായി എത്തിയ ഗാനം ഇന്നും വലിയ ഹിറ്റാണ്.

> "ചിക്നി ചമേലി പാടുന്ന സമയത്ത് തനിക്ക് എന്താണ് അതിന്റെ അർഥമെന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ചിലവരികളുടെ അർഥം പൂർണമായി ഗ്രഹിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എന്താണ് റെക്കോർഡ് ചെയ്യുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്. ഒരു ഗാനം ഹിറ്റായാൽ, അത് എല്ലാ സ്ഥലത്തും പാടേണ്ടിവരും, ചിലപ്പോൾ കുട്ടികൾക്ക് മുന്നിൽപ്പോലും. അത് തന്നെ അസ്വസ്ഥപ്പെടുത്താത്ത വിധമായിരിക്കണം. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടുന്നത്. പക്ഷേ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ല." ശ്രേയ പറഞ്ഞു. രാജ് ഷാമനിയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ശ്രേയയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/345678/shreya-ghoshal-says-songs-like-chikini-chameli-should-not-be-made-anymore)