(truevisionnews.com) നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ നടൻ സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു നടനെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ അടിയന്തര പരിശോധനകൾ നടത്തുകയും അദ്ദേഹത്തിൻ്റെ ഹൃദയത്തിലേക്കുള്ള ധമനികളിൽ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്.
തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി സായാജി ഷിൻഡേ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ആരാധകരോട് വിഷമിക്കരുതെന്നും ഉടൻ തിരിച്ചെത്തുമെന്നും നടൻ അറിയിച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
#Actor #SayajiShinde #admitted #hospital #chestpain.