'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി
Feb 5, 2025 11:59 AM | By Jain Rosviya

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ഇരുവരും ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

മാത്രമല്ല സോഷ്യല്‍ മീഡിയ പേജിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്.

ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. നടിയുടെ കിടിലനൊരു ഡാന്‍സ് വീഡിയോ ആയിരുന്നു.

ഒറ്റയ്ക്ക് വീട്ടില്‍ ഇരുന്നപ്പോള്‍ തോന്നിയതാണെന്ന് പറഞ്ഞ് നടി പങ്കുവെച്ച വീഡിയോയുടെ താഴെ നടിയെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് ചിലര്‍ എത്തിയിരിക്കുന്നത്.

കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ന്യൂജനറേഷന്‍ പിള്ളേരെ പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ബീന ആന്റണിയുടെ പുതിയ വീഡിയോയിലുള്ളത്.

'എനിക്ക് റീല്‍ എടുത്ത് തരാന്‍ മാത്രം ഇവിടെയൊരു മനുഷ്യനുമില്ല. എന്നാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്ക് ചെയ്യും. ഇത് തികച്ചും എന്റെ മാത്രം വേര്‍ഷന്‍' എന്നാണ് നടി ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

എന്നാല്‍ ഇതിന് താഴെ കമന്റിട്ടവരില്‍ ഭൂരിഭാഗം പേരും നടിയെ പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതെന്താ പെട്ടെന്ന് ഇങ്ങനെ ഡാന്‍സ് കളിക്കാനൊരു തോന്നലുണ്ടായതെന്ന ചോദ്യത്തിന് അങ്ങനെ തോന്നി എന്നായിരുന്നു മറുപടി.

എന്നാല്‍ ഈ തുളുന്ന നേരം മതിയല്ലോ ആ വീട് വൃത്തിയാക്കാന്‍ എന്ന ചോദ്യവുമായിട്ടാണ് ഒരാള്‍ എത്തിയത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ കിടിലന്‍ മറുപടി കൊടുത്ത് ബീന തന്നെ രംഗത്ത് വരികയും ചെയ്തു. 'എനിക്ക് നേരമില്ല മോളൂ, മോളൂ തന്നെ വാ'... എന്നായിരുന്നു നടി പറഞ്ഞത്.

'വീടുവൃത്തി ആക്കാന്‍ നേരമില്ല, ഭക്ഷണം ഉണ്ടാക്കാനും അറിയില്ല. മേക്കപ്പിട്ട് അണിഞ്ഞു ഒരുങ്ങാന്‍ മാത്രം അറിയാം,' എന്നായിരുന്നു മറ്റൊരു കമന്റ്.' ഇതിനും ബീന മറുപടി നല്‍കിയിരിക്കുകയാണ്.

'നിങ്ങളാണോ എന്റെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നതും ക്ലീന്‍ ചെയ്യുന്നതും? താങ്ക്‌സ് ഉണ്ട്‌ട്ടോ...' എന്നാണ് നടി പറയുന്നത് അതേ സമയം ബീനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

ഇങ്ങനൊക്കെ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. ബീനയുടെ ആ കഴിവിനെയും അത് ചെയ്യാന്‍ കാണിച്ച മനസിനെയും അഭിനന്ദിക്കുകയാണ്, മനു ചേട്ടന്‍ വീട്ടില്‍ ഇല്ലെന്ന് തോന്നുന്നു.

സാധാരണ ഭാര്യമാര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഭര്‍ത്താക്കന്മാരാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇവിടെ നേരെ തിരിച്ചാണ്. എന്തായാലും അടിച്ച് പൊളിക്കൂ.... എന്നിങ്ങനെ നടിയെ അനുകൂലിച്ച് കൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്.

ചെറിയ പ്രായത്തിലെ സിനിമയില്‍ സജീവമായിരുന്ന നടി ബീന ആന്റണി ഇപ്പോള്‍ സീരിയലുകളിലാണ് അഭിനയിക്കുന്നത്. പത്തരമാറ്റ് എന്ന സീരിയലിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.



#actress #replied #fans #after #watching #BeenaAntony #dance

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories