( https://moviemax.in/) യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ഫാമിലി വ്ലോഗേഴ്സാണ് ലക്കി ഫാമിലി. കുറച്ച് ദിവസം മുമ്പായിരുന്നു കുടുംബത്തിലെ ഇളയ മകനായ ശരത്തിന്റെ വിവാഹം. അനുവിനെയാണ് ശരത്ത് വിവാഹം ചെയ്തത്. വിവാഹ വീഡിയോകൾ വൈറലായിരുന്നു. അതോടൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു.
ഏറെയും വിമർശനം ലഭിച്ചത് നവവധു അനുവിനാണ്. അനുവിന്റെ പെരുമാറ്റത്തെ കുറിച്ചായിരുന്നു കമന്റുകൾ. അത്തരത്തിൽ വിമർശിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്കി ഫാമിലി അംഗങ്ങൾ. അനുവാണ് ആദ്യം സംസാരിച്ചത്. ഗയ്സ് എന്നെ നിങ്ങൾക്കെല്ലാവർക്കും അറിയുമായിരിക്കും. ലക്കി ഫാമിലിയിലെ കിച്ചുവിനെ വിവാഹം ചെയ്ത അനുവാണ് ഞാൻ.
ഒരാഴ്ചയായി ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം ഞങ്ങളുടെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒട്ടും താൽപര്യമില്ലാതെയാണ് കിച്ചു ചേട്ടനെ വിവാഹം കഴിച്ചത്, അതുപോലെ കിച്ചു ചേട്ടന്റെ വീട്ടുകാരെ ഒന്നും എനിക്ക് ഒട്ടും ഇഷ്ടമല്ല എന്നുള്ള രീതിയിൽ കമന്റ്സ് അടക്കം കണ്ടിരുന്നു. അത് സത്യം തന്നെയാണ്. എല്ലാവരും പറഞ്ഞത് വളരെ സത്യമായിട്ടുള്ള കാര്യമാണ്. കാരണം എന്റെ ഇഷ്ടപ്രകാരം അല്ല ഞാൻ ആ കല്യാണത്തിന് സമ്മതിച്ചതും കല്യാണം കഴിച്ചതും.
ചില ആളുകളുടെ സമ്മർദ്ദം കൊണ്ട് മാത്രമാണ് ഞാൻ ആ കല്യാണത്തിന് സമ്മതിച്ചത്. അതുപോലെ ഞങ്ങൾ കിച്ചുവിന് കാർ സ്ത്രീധനം കൊടുത്ത സമയത്ത് അതുമായി ബന്ധപ്പെട്ട് വിമർശനങ്ങളും കുറ്റം പറച്ചിലുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ കറക്ടാണ്. എന്റെ ഇഷ്ടപ്രകാരമല്ല. ചോദിച്ച് മേടിച്ച സ്ത്രീധനമാണ്. അതുകൊണ്ട് തന്നെ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല.
അതുപോലെ ഞങ്ങളുടെ കല്യാണ വീഡിയോയിൽ കിച്ചുവിന്റെ ചേട്ടന്റെ മകൻ ലക്കി അടുത്ത് വന്നിരുന്നപ്പോൾ പലരും ചോദിച്ചിരുന്നു ഞാൻ എന്തിന് മുഖം തിരിച്ചു, മൈന്റ് ചെയ്തില്ല എന്നൊക്കെ. എനിക്ക് ഇഷ്ടമല്ലാത്തയാളെ ഞാൻ എന്തിന് മൈന്റ് ചെയ്യണം. എനിക്ക് താൽപര്യമില്ലാത്ത കല്യാണമായിരുന്നു. അവിടെയുള്ള ആരെയും എനിക്ക് ഇഷ്ടവും ആയിരുന്നില്ല. അവരെ എനിക്ക് എന്റെ വീട്ടുകാരെപ്പോലെ സ്നേഹിക്കാൻ കഴിയുന്നില്ല. ഞാൻ ഇത്രയും പറയുന്നത് കേട്ട് നിങ്ങൾക്ക് എല്ലാവർക്കും സുഖിച്ച് കാണുമല്ലേ?.
എന്റെ വായിൽ നിന്നും ഇങ്ങനെ കേൾക്കാനാകും നിങ്ങളിൽ ചിലർക്കൊക്കെ ഇഷ്ടം. പക്ഷെ ഞങ്ങളുടെ ഫാമിലി ബോണ്ട് അങ്ങനെയല്ലെന്ന് അനു നെഗറ്റീവ് കമന്റിട്ടവർക്ക് മറുപടി നൽകി പറഞ്ഞു.
പിന്നാലെ ഭർത്താവ് ശരത്തും ചേട്ടത്തിയമ്മ ആതിരയും എത്തി യഥാർത്ഥത്തിൽ കല്യാണ ദിവസം നടന്ന കാര്യങ്ങൾ വിവരിച്ചു. ഞങ്ങളെ പറ്റി ഒന്നും അറിയാത്തവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പലതും എഴുതിയിടുന്നത് കാണുന്നുണ്ട്.
എന്റെ പേര് പോലും അറിയാത്തവരാണ് എന്നെ പറ്റി റിയാക്ട് ചെയ്യുന്നത്. അനുവിന്റെ കുടുംബക്കാരും കൂട്ടുകാരുമെല്ലാം അത്തരം റിയാക്ഷനുകൾ കണ്ട് അതേ കുറിച്ച് ഞങ്ങളോട് ചോദിക്കുന്നുമുണ്ട്. പലർക്കും എന്നേയും അനുവിനേയും പറ്റി ഒന്നും അറിയില്ല. എന്നിട്ടാണ് കമന്റ് ചെയ്യുന്നത്. ഞാനും അനുവും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് തന്നെ ഒരു വർഷമായി. സ്ത്രീധനം ഞങ്ങൾ അനുവിന്റെ വീട്ടുകാരോട് ചോദിച്ചിട്ടില്ല.
അനുവിന് ഡ്രൈവിങ് നന്നായി അറിയാം. അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം അനുവിന് വിവാഹ സമയത്ത് കാർ സമ്മാനിച്ചതാണ്. അല്ലാതെ നിർബന്ധിച്ച് വാങ്ങിയതല്ല. ഞങ്ങളെ അറിയാവുന്നവർക്ക് ഇതെല്ലാം അറിയാം. കല്യാണത്തിന്റെ അന്ന് ഉറക്ക കുറവും എല്ലാം മൂലം ഞങ്ങൾ രണ്ടുപേരും അവശരായിരുന്നു. ഞങ്ങൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വീഡിയോയൊന്നും ഓൺലൈൻ മീഡിയാസ് പോസ്റ്റ് ചെയ്തില്ല. നമുക്കില്ലാത്ത പ്രശ്നമാണ് വീഡിയോ കാണുന്നവർക്ക്.
ഞങ്ങളുടെ കുട്ടികളെ പറയുന്നവർ സൂക്ഷിച്ച് പറയണം. അത് കേട്ടാൽ ഞങ്ങൾക്ക് പൊള്ളും പ്രതികരിക്കും ശരത്ത് പറഞ്ഞു. അനുവും ശരത്തും ജീവിതം തുടങ്ങിയതേയുള്ളു. ഇത്തരം കമന്റുകളിട്ട് വിഷമിപ്പിക്കരുത്. അനുവിനെ അനുവിന്റെ വീട്ടുകാരും നിങ്ങൾ കാരണം വഴക്ക് പറഞ്ഞു. എൻഗേജ്മെന്റ് വീഡിയോ ഇട്ടപ്പോൾ മുതൽ തുടങ്ങിയതാണ് നെഗറ്റീവ് കമന്റുകളെന്ന് ആതിരയും മറുപടിയായി പറഞ്ഞു.
Lucky Family with video, Kichu's marriage, criticism against Anu



































