---
title: "'ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല, ആളുകളെ തിരിച്ചറിയാൻ പഠിച്ചു';  രാഹുൽ രവി മനസ്സ് തുറക്കുന്നു"
english_title: "'The fatigue of being married has not gone away'; I have learned to recognize people; Rahul Ravi opens his mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343763/the-fatigue-of-being-married-has-not-gone-away-i-have-learned-to-recognize-people-rahul-ravi-opens-his-mind-new"
published_at: "2026-02-23T16:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c32e544b76_Rahul_Ravi_opens_his_mind.jpg"
keywords: []
---

# 'ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല, ആളുകളെ തിരിച്ചറിയാൻ പഠിച്ചു';  രാഹുൽ രവി മനസ്സ് തുറക്കുന്നു

> **Lead Summary:** **[**മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും അവതാരകനുമായ രാഹുൽ രവി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. 2020-ലായിരുന്നു രാഹുലും ലക്ഷ്മി എസ്. നായരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

## Article Content

**[**മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും അവതാരകനുമായ രാഹുൽ രവി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. 2020-ലായിരുന്നു രാഹുലും ലക്ഷ്മി എസ്. നായരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

ഭാര്യയുടെ പരാതിയിൽ രാഹുലിനെതിരെ പോലീസ് കേസ് എടുത്തതും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതും വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് രാഹുൽ പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഒരിക്കൽ വിവാഹം കഴിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലെന്നും ജീവിതത്തിൽ വിവാഹം ഒരു അത്യാവശ്യമാണെന്ന് ഇപ്പോൾ തോന്നുന്നില്ലെന്നുമാണ് താരം പ്രതികരിച്ചത്.

''എന്റെ വ്യക്തി ജീവിതത്തിലെടുത്ത ചില തെരഞ്ഞെടുപ്പുകൾ തെറ്റായിരുന്നെന്ന് മുൻപ് തോന്നിയിരുന്നു. എന്നാൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാനറിഞ്ഞു. അതിന്റേതായ മാറ്റങ്ങൾ എനിക്ക് വന്നു. ആളുകളെ നന്നായി മനസിലാക്കണം എന്ന് തിരിച്ചറിഞ്ഞു. ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ ഞാൻ ശ്രദ്ധാലുവാണ്. ഒരുപാട് സ്ട്രഗിൾ ചെയ്ത് വന്നതിനാൽ മോശം സമയം വരുമ്പോൾ എന്നെ അതത്ര ബാധിക്കില്ല. സ്ട്രോംഗ് ആയി അത് ഹാൻഡിൽ ചെയ്യും. മെന്റലി ഡൗൺ ആയിപ്പോകാനുള്ള സാധ്യത കുറവാണ്. പരിഹാരം നോക്കും.

ജീവിത പങ്കാളിക്ക് ഇന്ന ഗുണങ്ങൾ വേണം എന്നൊന്നും എനിക്കില്ല. അതൊക്കെ സ്കൂളിൽ പഠിക്കുമ്പോഴാണ്. ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമായിരിക്കും. എന്റെ യാത്ര വേറെയാണ്. എന്റെ ജീവിതത്തിലേക്ക് വരുന്നയാളുടെ യാത്രയും വേറെ ആയിരിക്കും. എന്റെ മുന്നോട്ടുള്ള യാത്രയെ സപ്പോർട്ട് ചെയ്തില്ലെങ്കിലും അതിൽ തടസമുണ്ടാക്കരുത്. സമാധാനപരമായിരിക്കണം'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ രാഹുൽ‌ രവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343763/the-fatigue-of-being-married-has-not-gone-away-i-have-learned-to-recognize-people-rahul-ravi-opens-his-mind-new)