---
title: "ബിഗ് ബോസ് എൻട്രിയോ? കണ്ണനായി തുടങ്ങി സിദ്ധുവായി തിളങ്ങി; ഉപ്പും മുളകും പരമ്പരയിൽ നിന്ന്  പിന്മാറി സിദ്ധാർത്ഥ് പ്രഭു"
english_title: "Siddharth Prabhu quits the 'Uppum Mulakum' series"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371646/siddharth-prabhu-quits-the-uppum-mulakum-series"
published_at: "2026-07-10T14:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50b30012fbd_sidarth.jpg"
keywords: ["Latest News", "Uppum Mulakum", "Siddharth Prabhu"]
---

# ബിഗ് ബോസ് എൻട്രിയോ? കണ്ണനായി തുടങ്ങി സിദ്ധുവായി തിളങ്ങി; ഉപ്പും മുളകും പരമ്പരയിൽ നിന്ന്  പിന്മാറി സിദ്ധാർത്ഥ് പ്രഭു

> **Lead Summary:** **( **[https://moviemax.in/]**[]** 'തട്ടീം മുട്ടീം' എന്ന ജനപ്രിയ പരമ്പരയിലൂടെ ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ സിദ്ധാർത്ഥ് പ്രഭു വീണ്ടും വാർത്തകളിൽ നിറയുന്നു. ജനപ്രീതിയേറിയ 'ഉപ്പും മുളകും' എന്ന സിറ്റ്കോമിൽ നിന്ന് താൻ ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് താരം ഔദ്യോഗികമായി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**( **[https://moviemax.in/]**[]** 'തട്ടീം മുട്ടീം' എന്ന ജനപ്രിയ പരമ്പരയിലൂടെ ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ സിദ്ധാർത്ഥ് പ്രഭു വീണ്ടും വാർത്തകളിൽ നിറയുന്നു. ജനപ്രീതിയേറിയ 'ഉപ്പും മുളകും' എന്ന സിറ്റ്കോമിൽ നിന്ന് താൻ ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് താരം ഔദ്യോഗികമായി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് ഇക്കാര്യം വ്യക്തമാക്കിയത്.

**താരത്തിന്റെ കുറിപ്പ് ഇങ്ങനെ**

[A post shared by Sidh (@sidharth_prabhu)](https://www.instagram.com/p/DaiWTeNJadI/?utm_source=ig_embed&utm_campaign=loading)

എന്റെ പ്രിയ സഹതാരങ്ങളേ... നിങ്ങൾ നൽകിയ ചിരികൾക്കും മനോഹരമായ ഓർമ്മകൾക്കും പിന്തുണയ്ക്കും സൗഹൃദത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളിൽ ഓരോരുത്തരോടും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. നമ്മൾ ഒരുമിച്ച് പങ്കുവെച്ച ഓരോ നിമിഷവും ഞാൻ എന്നും ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കും എന്നാണ് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച് സിദ്ധാർത്ഥ് കുറിച്ചത്.

എന്നാൽ ഉപ്പും മുളകും ആരാധകർക്ക് സിദ്ധാർത്ഥിന്റെ പുതിയ തീരുമാനത്തിൽ നിരാശരാണ്. ഇത്രയും മനസിൽ പിടിച്ച വ്യക്തി ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ സിദ്ധു പോയിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം, തലക്ക് അടിയേറ്റത് പോലെയായല്ലോ അളിയോ. ഇത്രയും നാൾ താങ്കൾ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ പ്രേക്ഷകർ. ഇതെങ്ങനെ അക്സപ്റ്റ് ചെയ്യും. ഇനി ഇതിൽ നിന്നും റിക്കവർ ആവാൻ കുറച്ച് സമയമെടുക്കും.

താങ്കൾ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഉപ്പും മുളകും വീണ്ടും കാണാൻ തുടങ്ങിയത്, അപ്പോൾ അണ്ണൻ ഇത്തവണത്തെ ബി​ഗ് ബോസിലുണ്ടെന്ന് ഉറപ്പായി. കാരണം ബ്രേക്ക് എടുത്തിരിക്കുന്നത് ഈ സമയത്ത് ആയതുകൊണ്ട് എന്നും ചിലർ കുറിച്ചു.

**ടിആർപിയിൽ ഉപ്പും മുളകിനെയും തിരികെ എത്തിച്ച 'സിദ്ധു'**

ബിജു സോപാനവും നിഷ സാരം​ഗും ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ പിന്മാറിയതോടെ റേറ്റിംഗിൽ വലിയ തിരിച്ചടി നേരിട്ടിരുന്ന പരമ്പരയ്ക്ക് സിദ്ധാർത്ഥ് പ്രഭുവിന്റെ വരവ് വലിയൊരു ഉണർവേകിയിരുന്നു. ലച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവ് 'സിദ്ധു' ആയി എത്തിയതോടെ പരമ്പര വീണ്ടും പ്രേക്ഷകശ്രദ്ധ നേടി. സിദ്ധു-ലച്ചു കോമ്പോ ഹിറ്റായതോടെ യൂട്യൂബിലും മറ്റും പരമ്പരയുടെ എപ്പിസോഡുകൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

താരത്തിന്റെ കരിയറിലെ നിർണായക ഘട്ടത്തിൽ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് വിവാദങ്ങളിൽ ഉൾപ്പെട്ടെങ്കിലും, അതിനുശേഷം തിരിച്ചെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ഇപ്പോൾ വീണ്ടുമൊരു പിന്മാറ്റം പ്രഖ്യാപിച്ചത് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/371646/siddharth-prabhu-quits-the-uppum-mulakum-series)