---
title: "അച്ഛനെ അമ്മ തല്ലി ! തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ,'അത്രയും ടോക്സിക് ആയ അമ്മൂമ്മ ' ;കുടുംബത്തിലെ തർക്ക ദൃശ്യങ്ങൾ പുറത്ത് "
english_title: "Mom hit Dad! Sindhu Krishna releases evidence"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371771/mom-hit-dad-sindhu-krishna-releases-evidence-things-are-getting-out-of-hand"
published_at: "2026-07-11T10:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51c9cce9d3a_fgdxfgvb.jpg"
keywords: ["Latest news", "Sindhu Krishna", "Ahana krishna", "Sai krishna", "Famil problem"]
---

# അച്ഛനെ അമ്മ തല്ലി ! തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ,'അത്രയും ടോക്സിക് ആയ അമ്മൂമ്മ ' ;കുടുംബത്തിലെ തർക്ക ദൃശ്യങ്ങൾ പുറത്ത് 

> **Lead Summary:** **[** നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളും സോഷ്യൽ മീഡിയയിലെ തർക്കങ്ങളും പുതിയ തലത്തിലേക്ക്. സിന്ധു കൃഷ്ണ തന്റെ അമ്മയെ നോക്കുന്നില്ലെന്നും അഹാന കൃഷ്ണ അവരെ അധിക്ഷേപിച്ചെന്നുമുള്ള ആരോപണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

## Article Content

**[** നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളും സോഷ്യൽ മീഡിയയിലെ തർക്കങ്ങളും പുതിയ തലത്തിലേക്ക്. സിന്ധു കൃഷ്ണ തന്റെ അമ്മയെ നോക്കുന്നില്ലെന്നും അഹാന കൃഷ്ണ അവരെ അധിക്ഷേപിച്ചെന്നുമുള്ള ആരോപണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ കുടുംബത്തിന് നേരെ വലിയ സൈബർ ആക്രമണവും ഉണ്ടായി. ഇപ്പോഴിതാ, അമ്മയ്ക്കെതിരായ സിസിടിവി ദൃശ്യങ്ങൾ സിന്ധു കൃഷ്ണ തന്നെ പുറത്തുവിട്ടെന്ന വെളിപ്പെടുത്തലുമായി യുട്യൂബർ സായ് കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ അച്ഛനെ അമ്മ തല്ലുന്ന ദൃശ്യങ്ങളാണ് സിന്ധു കൃഷ്ണ അപരിചിതരായ ആളുകൾക്ക് ഫോർവേഡ് ചെയ്യുന്നത് എന്ന് സായ് കൃഷ്ണ വ്യക്തമാക്കുന്നു. സർജറിക്ക് മുൻപ് അച്ഛനെ അമ്മ തല്ലാറുണ്ടായിരുന്നു എന്ന് പറഞ്ഞാണ് സിന്ധു ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ വയസ്സായ അമ്മൂമ്മ മുത്തശ്ശനെ ചെരുപ്പോ മറ്റോ ഉപയോഗിച്ച് അടിക്കുന്നത് കാണാമെന്നും സായ് പറയുന്നു. അത്രത്തോളം ടോക്സിക്കായ പെരുമാറ്റമാണ് അമ്മൂമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അതിനാലാണ് സിന്ധുവിനും അഹാനയ്ക്കും അവരോട് ഇത്രയും വിരോധം വന്നതെന്നും സായ് കൂട്ടിച്ചേർത്തു.

> വിഷയത്തിൽ സായ് കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ: "പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചവർക്കെല്ലാം സിന്ധു കൃഷ്ണ ഈ സിസിടിവി ദൃശ്യങ്ങൾ അയച്ചു കൊടുക്കുകയാണ്. ഇതിന്റെ ആവശ്യമെന്താണ്? അഹാന കുടുംബത്തിന് വേണ്ടിയാണ് വീണ്ടും നിലകൊണ്ടത്. അമ്മൂമ്മ എത്രമാത്രം ടോക്സിക് ആണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

> അത്രയും മോശം കാര്യങ്ങൾ പറയുന്ന ഗ്രാൻഡ് പാരന്റ്സ് ഉണ്ടെങ്കിൽ ആരായാലും പ്രതികരിച്ചു പോകും. അതുകൊണ്ട് അഹാന അവരെ തെറി പറഞ്ഞതിൽ തെറ്റ് പറയാനാകില്ല. ഇത്രയും സൈബർ ബുള്ളിയിങ്ങിന്റെ ആവശ്യം അഹാനയ്ക്കില്ല. കാര്യങ്ങൾ പുറത്തുപറയാൻ താല്പര്യമില്ലെന്നാണ് സിന്ധു കൃഷ്ണ വീഡിയോകളിൽ പറയാറുള്ളത്, എങ്കിൽ അതങ്ങനെ തന്നെ സൂക്ഷിക്കണമായിരുന്നു."

### Related Links & Sources
- [Original Story Source](https://moviemax.in/news/371771/mom-hit-dad-sindhu-krishna-releases-evidence-things-are-getting-out-of-hand)