---
title: "ആത്മഹത്യ ചെയ്ത ദീപക്കിന്റെ മുഖം കാണിച്ചു, ആരോപണമുന്നയിച്ച യുവതിയുടേത് എന്തേ മറച്ചു? പ്രതികരിച്ചു  നടി  ആര്യ ബാബു "
english_title: "Deepak's face was shown, but why did you hide the young woman's? - Actress Arya Babu responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/337262/deepaks-face-was-shown-but-why-did-you-hide-the-young-womans-actress-arya-babu-responded"
published_at: "2026-01-20T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f2d2582324_badaiiii.jpg"
keywords: []
---

# ആത്മഹത്യ ചെയ്ത ദീപക്കിന്റെ മുഖം കാണിച്ചു, ആരോപണമുന്നയിച്ച യുവതിയുടേത് എന്തേ മറച്ചു? പ്രതികരിച്ചു  നടി  ആര്യ ബാബു 

> **Lead Summary:** **[**ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, സമൂഹമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും നടപടിയെ വിമർശിച്ച് നടി ആര്യ ബാബു.

## Article Content

**[**ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, സമൂഹമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും നടപടിയെ വിമർശിച്ച് നടി ആര്യ ബാബു.

ആരോപണമുന്നയിച്ച യുവതിയുടെ മുഖം മറയ്ക്കുകയും ആത്മഹത്യ ചെയ്ത ദീപക്കിന്റെ ചിത്രം പരസ്യപ്പെടുത്തുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പാണ് ആര്യ ചൂണ്ടിക്കാട്ടുന്നത്.

> "എല്ലാ ബഹുമാനത്തോടും കൂടി ചോദിക്കട്ടെ, മാധ്യമങ്ങൾ എന്തിനാണ് ആ സ്ത്രീയുടെ മുഖം മാത്രം മറയ്ക്കുന്നത്? പുരുഷന്റെ ചിത്രം വ്യക്തമായി നൽകുമ്പോൾ ആ സ്ത്രീയെ സംരക്ഷിക്കുന്നത് എന്തിനാണ്?" - ആര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലോകം മുഴുവൻ തന്നെ കാണണമെന്ന ലക്ഷ്യത്തോടെ യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ ആദ്യം വീഡിയോ പങ്കുവെച്ചതെന്നും, എന്നിട്ടും വാർത്തകളിൽ അവർക്ക് നൽകുന്ന ഈ 'ബ്ലർ' സുരക്ഷ എന്തിനാണെന്നും ആര്യ ചോദിക്കുന്നു.

വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാതിരുന്ന ഒരാളുടെ മുഖം പ്രദർശിപ്പിക്കുകയും, മറുവശത്ത് തുല്യതയ്ക്കായി വാദിക്കുകയും ചെയ്യുന്നത് കഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു.

ദീപക്കിന്റെ മരണത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരാൾക്ക് സ്വന്തം ജീവൻ ബലി നൽകേണ്ടി വന്നത് അത്യന്തം സങ്കടകരമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവതിക്കും അതിന് താഴെ വന്ന് ദീപക്കിനെ അപമാനിച്ചവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ദീപക്കിന്റെ മരണത്തോടെ സൈബർ ഇടങ്ങളിലെ വിചാരണകളെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ജാഗ്രതയെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/337262/deepaks-face-was-shown-but-why-did-you-hide-the-young-womans-actress-arya-babu-responded)