സ്വര്‍ണം മേടിച്ച് പോയിട്ട് രണ്ട് വര്‍ഷമായി, വീണ്ടും പ്രഗ്നന്റായി... സങ്കടത്തിനിടയില്‍ മറ്റൊരു വലിയ സന്തോഷം കിട്ടിയെന്ന് ദീപ്തി

സ്വര്‍ണം മേടിച്ച് പോയിട്ട് രണ്ട് വര്‍ഷമായി, വീണ്ടും പ്രഗ്നന്റായി... സങ്കടത്തിനിടയില്‍ മറ്റൊരു വലിയ സന്തോഷം കിട്ടിയെന്ന് ദീപ്തി
Jan 15, 2026 08:12 PM | By Athira V

ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ജീവിതത്തില്‍ പരീക്ഷണങ്ങളുണ്ടാവും. നമ്മള്‍ അതില്‍ നിന്നും എങ്ങനെ കരകയറുന്നു എന്നറിയാനാണെന്ന് തോന്നുന്നു. ഒരു സങ്കടത്തോടൊപ്പം മറ്റൊരു സന്തോഷം നമുക്ക് തരും. അങ്ങനെ ഞങ്ങള്‍ ഒരു വീടിന്റെ തറ ഒരുക്കി തുടങ്ങുകയാണ്. ആ സന്തോഷമായിരുന്നു പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്. മുറുക്കാന്‍ വെക്കുക എന്നാണ് ഇവിടെ പറയുന്നത്.

ഈ മലയില്‍ ഭൂമിയെ താങ്ങിനിര്‍ത്തുന്നൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ആ ശക്തിക്ക് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് തുടങ്ങുന്നത്. അങ്ങനെ തന്നെ ചെയ്യണം. തടിയിലോ, മണ്ണിലോ ചെയ്ത് തുടങ്ങണമെന്നാണ് പറയുന്നത്. പറയാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പറയാറുണ്ട്. എന്റെയും കുഞ്ഞാവയുടെയും വലിയൊരു ആഗ്രഹമാണ് സ്വന്തമായൊരു വീട് എന്നത്. എന്തായാലും തുടങ്ങുകയാണ് ഞങ്ങള്‍.

ഇടയ്ക്ക് ഞാന്‍ മാനസികമായി നല്ല ഡൗണായിരുന്നു. ഇത്തവണയും പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായിരുന്നു. അധികം തെളിയാത്തൊരു വരയായിരുന്നു കണ്ടത്. ടെസ്റ്റ് ചെയ്ത് നോക്കാമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ വളര്‍ച്ചയില്ലാതെ ഇതും പോയി. അത്ര എക്‌സൈറ്റഡായിരുന്നില്ല ഇത്തവണ. ഒന്നുകില്‍ ആരോഗ്യത്തോടെയുള്ളൊരു പ്രഗ്നന്‍സിയായിരിക്കണം.

അല്ലെങ്കില്‍ പീരീയ്ഡ്‌സായിരിക്കണം. ശാരീരികമായുള്ള മാറ്റം മാനസികാവസ്ഥയേയും ബാധിക്കുന്നുണ്ടായിരുന്നു. ഞാന്‍ സഹായിച്ചവര്‍ എനിക്കെതിരെ തിരിഞ്ഞ് നിന്നപ്പോള്‍ അത് സഹിക്കാന്‍ പറ്റിയില്ല. പണയം വെക്കാനായി കൊണ്ടുപോയ സ്വര്‍ണം തിരികെ ചോദിച്ചപ്പോള്‍ വലിയ വഴക്കായിരുന്നു നടന്നത്. പറയാനുള്ളതെല്ലാം തിരിച്ച് പറഞ്ഞെങ്കിലും ഞാനായിരുന്നു സങ്കടപ്പെട്ടത്.

അവരുമായി വഴക്കിട്ടതില്‍ ഞാന്‍ നല്ല സങ്കടത്തിലായിരുന്നു. സഹായിച്ചതിന് എന്തിനാണ് ഇങ്ങനെ ചീത്ത വിളിച്ചതെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഭര്‍ത്താവുമായോ, വീട്ടുകാരുമായോ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ഞാനും സാമ്പത്തിക പരാധീനതകളൊക്കെ അനുഭവിച്ചിട്ടുണ്ട്.

പണയം വെക്കാന്‍ ഒരു പവന്‍ സ്വര്‍ണം മേടിച്ച് പോയിട്ട് രണ്ട് വര്‍ഷമായി. പൈസയും, സ്വര്‍ണവും തന്നില്ലെങ്കിലും മാന്യമായി സംസാരിക്കാമായിരുന്നു അവര്‍ക്ക്. ദീപ്തിക്ക് പൈസ കൊടുക്കാനുള്ള വ്യക്തി നിങ്ങളാണോ എന്ന് ഇവിടെ വരുന്നവരോട് ആരും ചോദിച്ചിട്ടില്ല. വേറെ ആള്‍ക്കാരില്‍ നിന്നും പൈസ വാങ്ങിയിട്ട് കൊടുക്കാത്തത് കൊണ്ടാവും ചോദ്യങ്ങള്‍ വന്നത്.ആ ഒരു പ്രശ്‌നം എന്നെ വല്ലാതെ ബാധിച്ചിരുന്നു.

മെന്റലി ഞാന്‍ വല്ലാതെ വീക്കായിപ്പോയി. അത്രയും പ്രഷറായിരുന്നു വന്നത്. എന്റെ വിഷമം കണ്ട് അമ്മയ്ക്ക് ഭയങ്കര സങ്കടമായിരുന്നു. നല്ലൊരു അമ്മയെയാണ് എനിക്ക് കിട്ടിയത്. ഒച്ചപ്പാടോ, ബഹളമോ, കാട്ടിക്കൂട്ടലുകളോ ഒന്നുമില്ല. കുഞ്ഞാവ സൈലന്റായിട്ടിരിക്കില്ലേ, അതുപോലെയാണ്. അമ്മയുടെ കാര്യത്തില്‍ ഞാന്‍ നൂറ് ശതമാനം ഹാപ്പിയാണ്. വയ്യായ്കയൊക്കെ വരുമ്പോള്‍ എന്നെ നന്നായി നോക്കും എന്നും ദീപ്ചി പറഞ്ഞിരുന്നു.

വസ്തു വാങ്ങല്‍, വീട് വെക്കല്‍, വിവാഹം, കുഞ്ഞുണ്ടാകല്‍ എല്ലാം ദൈവാനുഗ്രഹം ഉള്ളപ്പോഴാണ് ഉണ്ടാവുക. ധൈര്യമായി തുടങ്ങുക. അടുത്ത മകരത്തില്‍ വീടുകയറി താമസിക്കുമ്പോള്‍ ഒരു കുഞ്ഞുവാവ കൂടിയുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. മറ്റുള്ളവരെ സഹായിച്ച് പണി വാങ്ങുന്നത് ഇനിയെങ്കിലും നിര്‍ത്തുമോ, ദൈവകുല്യനായൊരു ഭര്‍ത്താവ് കൂടെയുള്ളപ്പോള്‍ പിന്നെന്തിനാണ് ഇത്രയും ടെന്‍ഷന്‍.

കടം കൊടുക്കല്‍ നിര്‍ത്തിയാല്‍ തന്നെ സമാധാനം കിട്ടും. സ്വന്തം കാര്യം നോക്കി ജീവിക്കാന്‍ പഠിക്കൂ. പണം കൊടുത്ത് ആരേയും സഹായിക്കരുത്. അത് ബന്ധം വഷളാക്കുകയേയുള്ളൂ. ഒന്നും പേടിക്കണ്ട, എല്ലാം ശരിയാവും. കുഞ്ഞതിഥി വരേണ്ട സമയത്ത് തന്നെ എത്തിക്കോളും, അധികം ടെന്‍ഷനടിക്കാതെ സന്തോഷത്തോടെ ഇരിക്കൂ, തുടങ്ങി നിരവധി പേരായിരുന്നു ദീപ്തിയെ പിന്തുണച്ചെത്തിയത്.



Two years after buying gold, Deepti is pregnant again

Next TV

Related Stories
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories