കേശുവിന് കല്യാണം, അവരുടെ കഴുത്തില്‍ കാണുന്നത് തുളസിമാലയല്ലേ...? ഈ പെണ്‍കുട്ടി ഏതാണ്? ചര്‍ച്ചകള്‍

കേശുവിന് കല്യാണം, അവരുടെ കഴുത്തില്‍ കാണുന്നത് തുളസിമാലയല്ലേ...? ഈ പെണ്‍കുട്ടി ഏതാണ്? ചര്‍ച്ചകള്‍
Jan 15, 2026 11:59 AM | By Athira V

( https://moviemax.in/ ) ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ ഉപ്പും മുളകും വീട്ടിൽ വീണ്ടും കല്യാണപ്പൂരം. തുടക്കം മുതലേയുള്ള കുട്ടികളാണ് ഇപ്പോള്‍ ഉപ്പും മുളകിനെ നയിക്കുന്നത്.

കേശുവും, ശിവാനിയും, ലച്ചുവും മിക്ക എപ്പിസോഡുകളിലുമുണ്ട്. കുഞ്ഞതിഥിയായി എത്തിയ പാറുക്കുട്ടി ഇപ്പോള്‍ വല്യമ്മയാണ്. ലച്ചുവിന്റെ മകളായി നന്ദൂട്ടി എത്തിയതോടെയായിരുന്നു പാറുവിന് പ്രമോഷനായത്.

അലീന ഫ്രാന്‍സിസും, മെര്‍ലിനുമടക്കം കുറേ അതിഥികള്‍ ഇടയ്ക്ക് വന്നിരുന്നു. കേശു വിവാഹിതനാവുന്ന സ്വപ്‌നം ഇടയ്ക്ക് പാറുക്കുട്ടി കണ്ടിരുന്നു. ഇപ്പോഴിതാ കേശുവിന്റെ വിവാഹം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

പാറമട വീട്ടില്‍ ഒരു പുലിവാല്‍ കല്യാണം എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രമോ എത്തിയിട്ടുള്ളത്. അളിയാ, ബാലാമണിയുമായി കുടുംബത്തില്‍ ജീവിക്കണമെന്നായിരുന്നു സുഹൃത്ത് കേശുവിനോട് പറഞ്ഞത്.

ഞങ്ങള്‍ക്ക് ഈ നാട്ടില്‍ തന്നെ ജീവിക്കണം എന്നായിരുന്നു കേശുവിനൊപ്പമുള്ള പെണ്‍കുട്ടി പറഞ്ഞത്. അവരുടെ കഴുത്തില്‍ കാണുന്നത് തുളസിമാലയല്ലേ എന്നായിരുന്നു കേശുവിനെ കണ്ട ലച്ചുവിന്റെ ചോദ്യം. മൂന്നാം വരവിലെ അഞ്ഞൂറാം അധ്യായത്തിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.

നിങ്ങളുടെ കല്യാണം കഴിഞ്ഞതാണോയെന്നായിരുന്നു പാറു, കേശുവിനൊപ്പം വന്ന പെണ്‍കുട്ടിയോട് ചോദിച്ചത്. അതെ എന്നായിരുന്നു മറുപടി. കേശു ഒന്നും പറയുന്നില്ലെന്നായിരുന്നു കനകത്തിന്റെ പരിഭവം. ദൈവമേ, പണി പാളിയോ എന്നായിരുന്നു ലച്ചുവിന്റെ മറുപടി. മാറിമറിയുന്ന കഥാഗതികളാണ് ഇനി വരുന്നതെന്ന് വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തുവന്നിട്ടുള്ളത്.

അഞ്ഞൂറ് എപ്പിസോഡ് കൊണ്ടുപോയ കുട്ടിപ്പട്ടാളത്തിന് അഭിനന്ദനങ്ങള്‍. ഇപ്പോഴും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന പരമ്പര ഉപ്പും മുളകുമാണ്. ലച്ചുവും കേശുവും ശിവയുമുള്ളത് കൊണ്ടാണ് ഇപ്പോഴും കാണുന്നത്.

എല്ലാ വള്ളിയും കേശുവിന്റെ തലയിലാണല്ലോ, ഈ എപ്പിസോഡ് സൂപ്പറാവും. ഇത് സ്വപ്‌നമാണോ, അതോ റിഹേഴ്‌സല്‍ പ്രോഗ്രാമോ, ഈ എപ്പിസോഡ് കാണാനായി കാത്തിരിക്കുന്നു എന്നായിരുന്നു കമന്റുകള്‍.

സിദ്ധുവിനെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കേശുവുമായുള്ള കോമ്പിനേഷന്‍ അടിപൊളിയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് കാല്‍നട യാത്രക്കാരനെ ഇടിച്ചതോടെയായിരുന്നു സിദ്ധാര്‍ത്ഥ് പ്രഭു പരമ്പരയില്‍ നിന്നും പുറത്തായത്.

അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലും സിദ്ധാര്‍ത്ഥ് മോശമായി പെരുമാറുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായി പരിക്കേറ്റയാള്‍ മരണപ്പെടുകയായിരുന്നു. സിദ്ധാര്‍ത്ഥിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇനി സിദ്ധു പരമ്പരയിലേക്ക് തിരികെ വരുമോയെന്നായിരുന്നു ചിലരുടെ ചോദ്യം. അങ്ങനെയൊരു സാധ്യതയേ ഇല്ലെന്നായിരുന്നു മറ്റ് ചിലരുടെ വിലയിരുത്തല്‍.

Salt and pepper, Keshu's wedding, discussions

Next TV

Related Stories
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
Top Stories