വായിൽ നിന്നും വീഴുന്നില്ലെന്നാണോ? എയറിൽ പോകുമോ റോഡിൽ നിൽക്കുമോയെന്ന് അറിയില്ല; പറയാനുള്ളത് എവിടേയും പറയും -കിച്ചു

വായിൽ നിന്നും വീഴുന്നില്ലെന്നാണോ? എയറിൽ പോകുമോ റോഡിൽ നിൽക്കുമോയെന്ന് അറിയില്ല; പറയാനുള്ളത് എവിടേയും പറയും -കിച്ചു
Jan 15, 2026 03:33 PM | By Athira V

കൊല്ലം സുധിയുടെ മകൻ എന്ന ടാ​ഗിൽ കിച്ചു എന്നറിയപ്പെടുന്ന രാ​ഹുൽ ദാസ് എല്ലാ പ്രേക്ഷകർക്കും സുപരിചിതനാണ്. സുധിക്കൊപ്പം ഏത് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടാലും മിണ്ടാപ്പൂച്ചയായി അച്ഛന് പിന്നിൽ നിൽക്കുന്ന കിച്ചുവായിരുന്നു അന്നൊക്കെ. എന്നാൽ ഇന്ന് വളരെ ആക്ടീവാണ്. സ്വന്തമായി യുട്യൂബ് ചാനലുണ്ട്. വ്ലോ​ഗുകൾ ചെയ്യുകയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുമെല്ലാമുണ്ട്.

മുമ്പ് താൻ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നും താൻ മാറിയതിന് പിന്നിൽ കൂട്ടുകാരും പ്രിയപ്പെട്ടവരുമാണെന്നും കിച്ചു പറയാറുണ്ട്. യുട്യൂബ് ചാനൽ ആരംഭിച്ചശേഷം കിച്ചു ഇടയ്ക്കിടെ ലൈവ് വരികയും സബ്സ്ക്രൈബേഴ്സുമായി സംവദിക്കുകയും എല്ലാം ചെയ്യാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം കിച്ചു ചെയ്ത ലൈവാണ് ശ്രദ്ധ നേടുന്നത്. അടുത്ത സുഹൃത്തുക്കളും കിച്ചുവിനൊപ്പം ലൈവിൽ ഉണ്ടായിരുന്നു.

വലിയ വിഷയങ്ങൾ സംസാരിക്കുകയോ രേണുവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയോ ഒന്നും കിച്ചു ചെയ്തില്ല. താനും കൂട്ടുകാരും വരും ദിവസം പോകാൻ പോകുന്ന യാത്രയെ കുറിച്ചും കൂട്ടുകാർക്കൊപ്പമുള്ള ചില തമാശകളും മറ്റുമാണ് കിച്ചുവിന്റെ ലൈവിൽ ഉണ്ടായിരുന്നത്. അത് കണ്ടൊരാൾ കിച്ചുവിനെ വിമർശിച്ചു.

സുഹൃത്തായ ആഷിക്കിന് ലവ്വറുണ്ടെന്ന് പറയാൻ വേണ്ടി മാത്രം ഒരു ലൈവ്... വില കളയല്ലേ കിച്ചൂ... എന്നായിരുന്നു അയാൾ കുറിച്ചത്. കമന്റ് കിച്ചുവിന്റേയും കൂട്ടുകാരുടേയും ശ്രദ്ധയിൽപ്പെട്ടു. കിച്ചു എന്ന വ്യക്തി എപ്പോഴും ലൈവിൽ വന്നിരുന്ന് ചർച്ച വിഷയങ്ങൾ മാത്രം പറയണം എന്നില്ലല്ലോ എന്നായിരുന്നു കമന്റ് കണ്ട് കൂട്ടുകാരൻ പ്രതികരിച്ച് പറഞ്ഞത്. എന്റെ സബ്സ്ക്രൈബേഴ്സിന് വേണ്ടത് അതാണ്.

ഞാൻ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഇട്ട് കൊടുക്കണം. എന്റെ സബ്സ്ക്രൈബേഴ്സ് മൊത്തം ഇൻവസ്റ്റി​ഗേറ്റേഴ്സാണ്. അതിന് വേണ്ടി മാത്രം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന കുറച്ച് ആൾക്കാരുണ്ട് കിച്ചു പറഞ്ഞ് തുടങ്ങി. കിച്ചുവിന് ഒരുപാട് മാറ്റം വന്നപോലെ തോന്നി എന്നും ഒരാൾ കുറിച്ച് കണ്ടു... എന്ത് മാറ്റം..? ഒന്നും വായിൽ നിന്നും വീഴുന്നില്ലെന്നാണോ?.

ഒരു കാര്യം പറയുന്നതിലും എനിക്ക് പേടിയില്ല. പേടിച്ച് നിൽക്കാറുമില്ല. പറയാനുള്ളത് ഞാൻ എവിടെയാണെങ്കിലും പറയും. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയും. ഞാൻ ആരെയാണ് പേടിക്കേണ്ടത്. ഞാൻ എന്തിന് പേടിക്കണം?. മുമ്പ് എന്തൊക്കയോ സംഭവങ്ങൾ ഉണ്ടായപ്പോഴും ഞാൻ ഇതുപോലെ കേട്ടതാണ്. കിച്ചു ആരെയോ പേടിച്ച് ഒന്നും പറയാതിരിക്കുന്നു... എന്തൊക്കെയോ പറയാനുണ്ട്.

അവൻ പറഞ്ഞ് കഴിഞ്ഞാൽ അതാകും ഇതാകും എന്നൊക്കെ പറയാനുള്ളത് ഞാൻ എവിടേയും പറയും കിച്ചു പറഞ്ഞു. സുധിയുടെ പാത പിന്തുടർന്ന് മിമിക്രിയിലേക്കും അഭിനയത്തിലേക്കും വരുമോയെന്ന ചോദ്യത്തിനും കിച്ചു മറുപടി നൽകി. അച്ഛന്റെ ഫീൽഡിലേക്ക് പോകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചാൽ അത് ട്രൈ ചെയ്ത് നോക്കണമെന്ന് ആ​ഗ്രഹമുണ്ട്.

പക്ഷെ എയറിൽ പോകുമോ റോഡിൽ നിൽക്കുമോയെന്ന് അറിയില്ലെന്നും കിച്ചു പറഞ്ഞു. രേണുവിന്റെ മകനും കിച്ചുവിന്റെ സഹോദരനുമായ റിതുലിന്റെ വിശേഷങ്ങളും ചിലർ കമന്റിലൂടെ അന്വേഷിച്ച് എത്തിയിരുന്നു. റിഥപ്പൻ സുഖമായിരിക്കുന്നു എന്നായിരുന്നു കിച്ചുവിന്റെ മറുപടി. കൊല്ലത്ത് സുധിയുടെ അമ്മയ്ക്കൊപ്പമാണ് കിച്ചുവിന്റെ ഇപ്പോഴുള്ള താമസം. ഒപ്പം പഠനവും നടക്കുന്നുണ്ട്.

യുട്യൂബിൽ കിച്ചു ചെയ്യുന്ന വീഡിയോകൾക്കെല്ലാം വലിയ രീതിയിൽ പ്രേക്ഷക പിന്തുണയുണ്ട്. ചാനൽ തുടങ്ങി താമസിയാതെ തന്നെ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കടന്നിരുന്നു. യുട്യൂബ് വരുമാനം കൊണ്ടാണ് കിച്ചു അടുത്തിടെ സ്വന്തമായി ഒരു കാർ വാങ്ങിയത്. ആനിമേഷനാണ് കിച്ചു പഠിക്കുന്നത്.





Renusudhi - Kichu

Next TV

Related Stories
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
Top Stories