മലയാള സിനിമയിൽ ഇപ്പോൾ റീ-റിലീസുകളുടെ വസന്തകാലമാണ്. പഴയ സൂപ്പർഹിറ്റ് ചിത്രങ്ങൾ 4K ദൃശ്യവിസ്മയത്തോടെ തിരികെ എത്തുമ്പോൾ ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറാണ് പതിവ്. എന്നാൽ ഈ തരംഗത്തിനിടയിൽ മോഹൻലാൽ ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ നിരാശപ്പെടുത്തുകയാണ് 'റൺ ബേബി റൺ' എന്ന ചിത്രത്തിന്റെ റീ-റിലീസ് റിപ്പോർട്ടുകൾ.
സച്ചിയുടെ ശക്തമായ തിരക്കഥയിൽ എത്തിയ ചിത്രം പതിമൂന്ന് വർഷങ്ങൾക്ക് ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുകയായിരുന്നു ജനുവരി പതിനാറിനായിരുന്നു റീ റിലീസ്. ജോഷിയാണ് സംവിധാനം. നാല് ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിന് ഇതുവരെ നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച റൺ ബേബി റൺ, 4k അറ്റ്മോസിൽ എത്തിച്ചിരിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്. ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ വൻതാര നിര ചിത്രത്തിൽ അണിനിരന്നിരുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. പിആർ ഒ വാഴൂർ ജോസ്. അതേസമയം, കഴിഞ്ഞ വർഷം 8 സിനിമകളാണ് റീ റിലാസായി എത്തിയത്. ഇതിൽ വെറും മൂന്ന് സിനിമകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കാൻ സാധിച്ചത്.
The excitement has waned, the collection has also waned, and 'Run' has come to a halt at the box office; A huge setback for Mohanlal's film

































