---
title: "'നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നു, പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കും' -  റോബിൻ രാധാകൃഷ്ണൻ"
english_title: "'I will contest from Varkala if the party tells me to' - RobinRadhakrishnan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347005/i-will-contest-from-varkala-if-the-party-tells-me-to-robinradhakrishnan-new"
published_at: "2026-03-11T12:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b110591e168_robin.jpg"
keywords: []
---

# 'നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നു, പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കും' -  റോബിൻ രാധാകൃഷ്ണൻ

> **Lead Summary:** **കൊച്ചി: ** നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് പൊങ്കാല നടത്തിപ്പിൻ്റെ പേരിൽ തിരുവനന്തപുരം കോർപറേഷനെ വിമർശിക്കുന്നത്.

## Article Content

**കൊച്ചി: ** നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് പൊങ്കാല നടത്തിപ്പിൻ്റെ പേരിൽ തിരുവനന്തപുരം കോർപറേഷനെ വിമർശിക്കുന്നത്.

പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്നും റോബിൻ പറയുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ എൻഡിഎ വേദിയിൽ നിന്ന്  സംസാരിക്കുകയായിരുന്നു റോബിൻ. ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ നേരത്തെ ബിജെപി അംഗത്വമെടുത്തിരുന്നു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ അംഗത്വം സ്വീകരിച്ചത്.

നേരത്തെ ബിഗ് ബോസ് വിജയ് അഖിൽ മാരാർ എൻ ഡി എ സഖ്യകക്ഷിയായ ട്വന്റി- 20 യിൽ ചേർന്നിരുന്നു. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന സൂചനകളും അന്ന് തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന പ്രസ്താവനയുമായി റോബിൻ എത്തിയിരിക്കുന്നത്.

റോബിൻ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയും ശ്രദ്ധേയമായിരുന്നു. താനൊരു സംഘിയാണെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നും ബിജെപി കേരളം ഭരിക്കുന്ന ദിവസം വരുമെന്നും റോബിൻ അന്ന് പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/347005/i-will-contest-from-varkala-if-the-party-tells-me-to-robinradhakrishnan-new)