Mar 11, 2026 11:24 AM

(https://moviemax.in/) ബിഗ് ബോസ് മലയാളം സീസൺ 7ലെ ടൈറ്റിൽ വിന്നർ അനുമോളും റണ്ണറപ്പായ അനീഷും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. ഷോ അവസാനിച്ച് നാല് മാസത്തിനിപ്പുറം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം പോരടിക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയത്തിന് പിന്നാലെ അനുമോൾക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് പിആർ ആരോപണങ്ങൾ ശക്തമായിരുന്നുവെങ്കിലും ആരാധകർ നടിക്കൊപ്പം ഉറച്ചുനിന്നിരുന്നു.

യഥാർത്ഥ വിജയി അനീഷാണെന്ന വാദം സോഷ്യൽ മീഡിയയിൽ അന്ന് സജീവമായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ബിഗ് ബോസ് ആരാധകരെ ഞെട്ടിക്കുന്നതാണ്. തങ്ങൾക്കിടയിലെ ഭിന്നത പരസ്യമാക്കി ഇരുവരും രംഗത്തെത്തിയത് പുതിയ സൈബർ പോരാട്ടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പഴയ ശത്രുത വീണ്ടും പുകയുകയാണോ അതോ പുതിയ എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ചടങ്ങിൽ അനീഷും അനുമോളും പങ്കെടുത്തിരുന്നു. അനീഷിന് ആയിരുന്നു പുരസ്കാരം. ശേഷം അനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റിലെ വരികൾ വിമർശനങ്ങൾക്ക് കാരണമായി. 'ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന അനുമോളുമാണ് പുരസ്‌കാരം നൽകിയത്', എന്നതായിരുന്നു ആ വാചകം. അനീഷിന് ഇപ്പോഴും അനുമോൾ വിജയി ആയെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും താനാണ് വിജയി എന്ന് പറഞ്ഞ് നടക്കുകയാണെന്നുമായിരുന്നു വിമർശനം.

അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുരസ്‌കാരങ്ങൾ കിട്ടുക എന്നത് തീർച്ചയായും സന്തോഷം തരുന്ന ഒന്നാണ്. Milestone Makers ന്റെ Digital Media Star of the Year 2026 എന്ന അവാർഡ് എനിക്ക് കിട്ടുമ്പോൾ അംഗീകരിക്കപ്പെട്ടതിന്റെ നിർവൃതി തീർച്ചയായും ഉണ്ട്. ഒരുപാട് സിനിമകളുടെ ഭാഗമായ അഭിനേത്രി പ്രിയങ്കയും, ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന അനുമോളുമാണ് ഈ പുരസ്‌കാരം നൽകിയത്. മുതിർന്ന സിനിമ താരങ്ങളും, സോഷ്യൽ മീഡിയയിൽ മിന്നിത്തിളങ്ങുന്ന താരങ്ങളും തന്ന പരിഗണയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു. നിങ്ങളുടെ സ്വന്തം അനീഷേട്ടൻ.

വിമർശനങ്ങൾക്ക് പിന്നാലെ അനുമോൾ പ്രതികരണവുമായി രം​ഗത്ത് എത്തി. തുടരെയുള്ള ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു അനുമോളുടെ മറുപടി. പേരെടുത്ത് പറയാതെയാണ് പ്രതികരണം.

അനുമോളുടെ വാക്കുകൾ

വിജയിച്ചവര്‍ മുന്നോട്ട് പോകും.. ജയിക്കാന്‍ പറ്റാത്തവര്‍ പഴയ കഥകള്‍ പിടിച്ച് നില്‍ക്കും. ഒരാളുടെ മൂല്യം കുറച്ച് എഴുതാം.. പക്ഷേ ആളുകളുടെ സ്നേഹം കുറച്ച് എഴുതാന്‍ ആരാലും കഴിയില്ല. നമ്മളെ ചെറുതാക്കി കാണിക്കാന്‍ ചിലര്‍ ശ്രമിക്കും. പക്ഷേ സത്യമായ കഴിവ് ഒരാളുടെ വാക്കുകളില്‍ അല്ല, ആളുകളുടെ മനസിലാണ് തെളിയുന്നത്. എന്നെ ചെറുതാക്കി എഴുതാം. പക്ഷേ പതിനാറ് ലക്ഷം വോട്ടുകള്‍ ചെറുതാക്കാന്‍ ആരാലും കഴിയില്ല. വിജയം ആരുടേയും കൃപയല്ല. അത് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. അതിന് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.

എനിക്ക് കിട്ടേണ്ടത് എല്ലാം കിട്ടി. ട്രോഫി, കാര്‍, പ്രൈസ് മണി. അതിലും വലിയത് ജനങ്ങളുടെ സ്നേഹം. ഞാന്‍ എന്‍റെ യാത്രയില്‍ മുന്നോട്ട് പോകുന്നു. ചിലര്‍ ഇപ്പോഴും പഴയ മത്സരത്തില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് 4 മാസം ആയി.. ഞാന്‍ മുന്നോട്ട് പോയി. ചിലര്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. പിആര്‍ കൊണ്ടല്ല..16 ലക്ഷം ആളുകളുടെ സ്നേഹമാണ് എന്നെ വിന്നറാക്കിയത്. പോയി പണി കോക്കെടോ.

ഇതിന് അനീഷും പ്രതിരിച്ചിട്ടുണ്ട്. "ആര്‍ക്കോ നന്നായി പൊള്ളുന്നുണ്ടല്ലോ.. അയ്യോ, വിയര്‍ത്ത് മേക്കപ്പ് ഒലിച്ചിറങ്ങിയാല്‍..ചിലര്‍ എല്ലാ മാസവും വീതം വെച്ച് കൊടുക്കുന്നതല്ലേ.. ആ റോബോട്ടിക് പിആറുകളും, പെയ്ഡ് പിആറുകളും രക്ഷക്കെത്തട്ടെ", എന്നായിരുന്നു അനീഷിന്റെ പ്രതികരണം. എന്തായാലും ബി​ഗ് ബോസ് താരങ്ങളുടെ പോര് സോഷ്യലിടത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഇരുവരുടേയും പോസ്റ്റ് പരസ്പര പോരാണെന്നാണ് ബിബി പ്രേക്ഷകര്‍ പറയുന്നത്.

Anumol's mass response to Anish's post, a huge fight months after Bigg Boss!

Next TV

Top Stories










News Roundup