---
title: "മമ്മൂക്ക തൊട്ട കൈ കൊണ്ട് കട ഉദ്ഘാടനം ചെയ്യണം! ഐ ലവ് യു പറഞ്ഞ ആരാധികയ്ക്ക് പിന്നാലെ നാട് മുഴുവൻ; ജീന പറയുന്നു"
english_title: "The whole country is following the fan who said "
publisher: "moviemax.in"
canonical_url: "https://moviemax.in/news/346998/the-whole-country-is-following-the-fan-who-said-i-love-you-says-jeena"
published_at: "2026-03-11T12:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10de790600_The_whole_country_is_following_the_fan_who_said_.jpg"
keywords: []
---

# മമ്മൂക്ക തൊട്ട കൈ കൊണ്ട് കട ഉദ്ഘാടനം ചെയ്യണം! ഐ ലവ് യു പറഞ്ഞ ആരാധികയ്ക്ക് പിന്നാലെ നാട് മുഴുവൻ; ജീന പറയുന്നു

> **Lead Summary:** > **[**മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന അതിരുവിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു ആരാധികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മമ്മൂട്ടിയെ കണ്ടതോടെ ആവേശം അടക്കാനാകാതെ "മമ്മൂക്ക ഐ ലവ് യു" എന്ന് ഉറക്കെ വിളിച്ചു പറയുന്ന ആരാധികയെയാണ് വീഡിയോയിൽ കാണുന്നത്.

## Article Content

> **[**മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന അതിരുവിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു ആരാധികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മമ്മൂട്ടിയെ കണ്ടതോടെ ആവേശം അടക്കാനാകാതെ "മമ്മൂക്ക ഐ ലവ് യു" എന്ന് ഉറക്കെ വിളിച്ചു പറയുന്ന ആരാധികയെയാണ് വീഡിയോയിൽ കാണുന്നത്.

തങ്ങളുടെ പ്രിയ താരത്തെ നേരിൽ കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ആരാധകർക്ക്, ആ ഒരു നിമിഷം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് അനുഭവപ്പെടാറുള്ളത്. വൈറലായ വീഡിയോയിൽ മമ്മൂക്കയോടുള്ള തന്റെ ഇഷ്ടം പരസ്യമായി പ്രകടിപ്പിച്ച ഈ ആരാധികയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും മമ്മൂട്ടിയെന്ന നടനോടുള്ള മലയാളികളുടെ ആരാധനയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം വീഡിയോകളെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

ജീന എന്നാണ് ഈ ആരാധികയുടെ പേര്. ഐ ലവ് യു പറഞ്ഞ ആരാധികയെ സ്നേഹത്തോടും നിറ ചിരിയോടും നോക്കിയ മമ്മൂട്ടി, അവർക്ക് ഷേക്ക് ഹാൻഡും നൽകിയിരുന്നു. പിന്നാലെ ജീന തന്‍റെ കൈ ഉമ്മ വച്ചതും വീഡിയോയിൽ കാണാമായിരുന്നു. ആ ഫീൽ, സന്തോഷം ഇപ്പോഴും മാറിയിട്ടില്ലെന്ന് പറയുകയാണ് ജീന ഇപ്പോൾ. ഉദ്ഘാടനത്തിന് വരെ തന്നെ വിളിച്ചവരുണ്ടെന്നും എന്റെ കയ്യിൽ ഉമ്മ വച്ചോട്ടെന്ന് ചോദിക്കുന്നവരുണ്ടെന്നും അവർ പറയുന്നുണ്ട്.

> "അപ്രതീക്ഷിതമായിട്ടാണ് അവിടെ ചെല്ലാനും മമ്മൂക്കയെ കാണാനും സാധിച്ചത്. എന്തോ ഞാന്‍ പോലും അറിയാണ്ട് അങ്ങനെ പറയാന്‍ തോന്നി. മമ്മൂക്ക അതിനോട് പ്രതികരിച്ചു, എഴുന്നേറ്റ് വരുമ്പോള്‍ കൈ തന്നു. എന്താ പറയേണ്ടതെന്ന് അറിയില്ല. ഇപ്പോഴും ആ ഒരു ഫീല്‍ മാറിയിട്ടില്ല. ആ വീഡിയോ ഇത്ര വൈറലാകുമെന്ന് ഞാന്‍ വിചാരിച്ചിട്ടേ ഇല്ല. മ്യൂസിക്കും കൂടി വന്നപ്പോള്‍ വീഡിയോയ്ക്ക് ഒരു ആത്മാവ് ഉള്ളത് പോലെ തോന്നി. ഞാനും കണ്ടവരും വളരെ ഇമോഷണലായി. അങ്ങനെ ഒക്കെ നടന്നുവെന്ന് വീഡിയോ കാണുമ്പോഴാണ് ഞാന്‍ അറിയുന്നത്. ഒരു ചേട്ടന്‍ കോഴിക്കോടെന്ന് വിളിച്ചിരുന്നു. ഷോപ്പിന്‍റെ ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞ്. മമ്മൂക്കന്‍റെ കൈ എന്‍റെ കൈയ്യില്‍ തൊട്ടില്ലേ. ആ കൈ കൊണ്ട് ഉദ്ഘാടനം ചെയ്താല്‍ ആ നന്മ അവര്‍ക്കുണ്ടാവും എന്നൊക്കെ പറഞ്ഞു. പക്ഷേ പോകാന്‍ പറ്റിയില്ല. കുറേ പേര്‍ പറയുന്നത് ഒപ്പം നിന്ന് സെല്‍ഫി എടുക്കണമെന്നാണ്. ചിലര്‍ക്ക് കയ്യില്‍ ഉമ്മ തരണം", എന്ന് ജീന പറയുന്നു.

> "അദ്ദേഹത്തോടുള്ള ആരാധന എപ്പോൾ തുടങ്ങിയെന്ന് അറിയില്ല. എന്‍റെ അമ്മ ഭയങ്കര മമ്മൂട്ടി ആരാധികയാണ്. നാനയിലൊക്കെ വരുന്ന ഫോട്ടോകള്‍ കട്ട് ചെയ്ത് ഭിത്തിയിലൊക്കെ ഒട്ടിച്ച് വയ്ക്കുമായിരുന്നു. എന്‍റെ ഓര്‍മയില്‍ ഞാന്‍ ആദ്യം കാണുന്ന മമ്മൂക്ക പടം ഒരു വടക്കന്‍ വീരഗാഥയാണ്. എല്‍പി സ്കൂളില്‍ പഠിക്കുമ്പോല്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധികയാണെന്നാണ് ഓർമ. അതിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല", എന്നും ജീന കൂട്ടിച്ചേർത്തു. b4 ബ്ലേസ് മലയാളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/346998/the-whole-country-is-following-the-fan-who-said-i-love-you-says-jeena)