( https://moviemax.in/ ) ദിലീപ് ചിത്രം ഭ ഭ ബ ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയ ചിത്രമല്ല. ചില സീനുകൾ കാരണം ചിത്രം വിവാദത്തിലുമായി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചില പരോക്ഷ പരിഹാസങ്ങൾ ഭ ഭ ബയിൽ ഉണ്ടെന്ന വിമർശനം വന്നു. ഇതിലൊന്ന് നടൻ പൃഥ്വിരാജിനെ പരിഹസിച്ച് കൊണ്ട് ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടന എക്സിക്യുട്ടീവ് യോഗം ചേർന്നപ്പോൾ യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് പൃഥ്വിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിരുന്നു. ഈ പരാമർശമാണ് ദിലീപിന്റെ ചിത്രത്തിൽ പരിഹാസ രൂപേണ ഉപയോഗിച്ചതെന്ന് ആരോപണം വന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ആ പടത്തിന്റെ ഉദ്ദേശ്യം ഇങ്ങനെയൊക്കെയാണെന്ന് ആളുകൾ പറയുന്നുണ്ട്. പടത്തിന് വലിയ ഗുണമൊന്നുമില്ലെന്ന് ഓരോരുത്തർ അഭിപ്രായം പറയുന്നുണ്ട്. പൃഥ്വിരാജ് പറഞ്ഞത് ആ സിനിമയിൽ വെറുതെ ആവശ്യമില്ലാതെ ധ്യാൻ ശ്രീനിവാസനെക്കൊണ്ട് പറയിപ്പിക്കുന്നു. പറയിപ്പിച്ചത് നിർമാതാവും സംവിധായകനുമായിരിക്കും.
ആരെങ്കിലും ഒരാൾക്ക് വിവരമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ ഡയലോഗ് പറയേണ്ട എന്ന് പറഞ്ഞേനെ. അവരുടെ ഫ്രണ്ട്ഷിപ്പിന് പുറത്ത് ഒത്തുകളിക്കുമ്പോൾ അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി. പൃഥ്വിരാജിന് ഇതൊന്നും പ്രശ്നമല്ല.
ധ്യാൻ പറഞ്ഞാലും വേറെ ഏതെങ്കിലും നടൻ പറഞ്ഞാലും. ഞാൻ വിചാരിക്കുന്നത് ഈ പറയുന്ന എല്ലാവരുടെയും പറച്ചിലും കാര്യങ്ങളും തിരുത്തേണ്ടി വരും എന്നാണ്. ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നതാണത്. പറഞ്ഞത് അബദ്ധമായിപ്പോയി. പറയേണ്ടായിരുന്നു എന്ന് തന്നെ വരും. പൃഥ്വിരാജിന്റെ സിനിമകൾക്കെതിരെ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.
വിലായത്ത് ബുദ്ധ എന്ന സിനിമ വന്നപ്പോൾ ഞാൻ കേട്ടതങ്ങനെയാണ്. പ്രമോഷൻ പരിപാടി വേണ്ടെന്ന് വെച്ചു. തലേദിവസം വരെ നിർമാതാവിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി വരുന്നില്ല. എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് സുരേഷ് കുമാർ (പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹി) അവരോട് ചോദിക്കാത്തത് അവരൊന്നും അങ്ങനെയല്ല നമ്മളെ കണ്ടിരിക്കുന്നത് എന്നത് കൊണ്ടാണ്. സിനിമാ രംഗത്ത് 53 വർഷമായി നിൽക്കുന്ന ആർട്ടിസ്റ്റാണ്. അപ്പോൾ സ്വാഭാവികമായും വിവരങ്ങളറിയുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
Dileep's film Bha Bha Ba, Mallika Sukumaran against Dileep's film
































_(18).jpeg)


