ചിരിയും ഫാൻ്റസിയും നിറച്ച് 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിലെത്തും

ചിരിയും ഫാൻ്റസിയും നിറച്ച് 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിലെത്തും
Jan 19, 2026 03:48 PM | By Roshni Kunhikrishnan

( https://moviemax.in/)നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ജനുവരി 23-ന് തിയേറ്ററുകളിലെത്തുന്നു. 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് ചിരിക്കാനും ആസ്വദിക്കാനും വകനൽകുന്ന ഒരു ഫൺ ഫാമിലി ഫാൻ്റസി എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യാവസാനം ചിരിയും വിനോദവും നിറഞ്ഞ ഒരു ഫൺ ഫാമിലി എന്റർടെയ്‌നറാണ് ഈ ചിത്രം എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത് . അക്ഷയ ഉദയകുമാർ നായികയാകുന്ന സിനിമ മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കലാണ് നിർമ്മിക്കുന്നത്. നവാഗതനായ ആകാശ് ദേവ് രചന നിർവ്വഹിച്ച ചിത്രം ഭാവന റിലീസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സംഗീതപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ 'ആരാണേ ആരാണേ...' എന്ന ഗാനം ഏറെ ജനപ്രീതിയാർജ്ജിച്ചു. കൂടാതെ, ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്ന് ആലപിച്ച 'തലോടി മറയുവതെവിടെ നീ...' എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിർഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയിലർ‍: ലിൻറോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.







'Magic Mushrooms' hits theaters on January 23rd

Next TV

Related Stories
'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Jan 19, 2026 12:57 PM

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ...

Read More >>
ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

Jan 19, 2026 10:58 AM

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ...

Read More >>
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories