'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ
Jan 15, 2026 09:58 AM | By Anusree vc

( https://moviemax.in/) ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥികൾക്കിടയിലെ ഭിന്നത ഷോ കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും അവസാനിക്കുന്നില്ല. ബ്ലെസ്ലിയെക്കുറിച്ച് സഹമത്സരാർത്ഥിയും നടിയുമായ ലക്ഷ്മിപ്രിയ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ബിഗ് ബോസ് ഹൗസിൽ തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പ് തോന്നിയ വ്യക്തി ബ്ലെസ്ലിയാണെന്നും ആ വികാരത്തിൽ ഇപ്പോഴും മാറ്റമില്ലെന്നും ലക്ഷ്മിപ്രിയ തുറന്നുപറഞ്ഞു. റിയാസ് സലിം ഒന്നും ഫേക്ക് ആയിരുന്നില്ലെന്നും എന്നാൽ ബ്ലെസ്ലി ഫേക്ക് ആണെന്നും പറഞ്ഞ ലക്ഷ്മിപ്രിയ ബിഗ് ബോസ് ആഫ്റ്റർ പാർട്ടിയിൽ വച്ച് ബ്ലെസ്ലി പുകവലിച്ചതിനെ കുറിച്ചും കൂട്ടിച്ചേർത്തു.

അടുത്തിടെ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലി അറസ്റ്റിലായിരുന്നു. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

"ബിഗ് ബോസ് കൊണ്ട് ഉണ്ടായ നേട്ടം ഞാൻ എന്താണെന്ന് ആൾക്കാർക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. എന്റെ കാര്യങ്ങൾ ഇഷ്ടമില്ലാത്തവരുണ്ടാവും. അവരെന്നെ ഇഷ്ടപ്പെടേണ്ട. ഒരുപാട് നെഗറ്റീവ് എനിക്ക് ബിഗ് ബോസ് കൊണ്ട് ലഭിച്ചിട്ടില്ല. കൊച്ചുകുട്ടികൾ അടക്കം ഇപ്പോഴും എൽപി എന്ന് വിളിച്ച് സ്നേഹം പ്രകടപിപ്പിക്കാറുണ്ട്. ബിഗ് ബോസ്സിൽ കൂടെയുണ്ടായിരുന്നവരിൽ എനിക്കേറ്റവും വെറുപ്പുള്ളത് ബ്ലെസ്ലിയോടാണ്. അതെനിക്ക് മാറ്റാൻ കഴിയില്ല. ബ്ലെസ്ലിയുടെ പേരിൽ എന്തോ കേസൊക്കെ വന്നില്ലേ, ജയിലിൽ അല്ലേ. ഫേക്ക് ആയിട്ടുള്ള ഒരാൾക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാൻ കഴിയില്ല. ഈ കേസ് വേറെ ആരുടെ പേരിലും ഉണ്ടായിട്ടില്ലല്ലോ. റിയാസ് ഒന്നും ഫേക്ക് അല്ല. ഫേക്ക് ആയി എനിക്ക് തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണ്. അത് ഞാൻ എപ്പോഴും പറയാറുണ്ട്." ലക്ഷ്മിപ്രിയ പറയുന്നു.

"അവൻ മ​ദ്യത്തിനും മയക്ക് മരുന്നിനും എല്ലാം എതിരാണ് എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അതേ ബ്ലെസ്ലി ഷോയ്ക്കുശേഷം ഞങ്ങൾക്ക് പാർട്ടി ഉണ്ടായിരുന്നു. അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്ൻ കഴിച്ചു. അത് കഴിക്കാൻ അവൻ കാണിക്കുന്ന ടെൻന്റസി ദൂരെ നിന്ന് അന്ന് ഞാൻ കണ്ടിരുന്നു. അതിന് മുമ്പ് ചുമയുള്ളവർക്ക് കൊടുത്ത കഫ് സിറപ്പും അവൻ കഴിച്ചു. ആഫ്റ്റർ പാർട്ടിയിൽ അവൻ പുകവലിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഞാൻ കണ്ടതാണ്. ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. ഞാൻ ധന്യയുമായും റോബിനുമായും മാത്രമെ ബന്ധപ്പെടാറുള്ളു. മറ്റാരെയും കാണാൻ പോലും ആ​ഗ്രഹിച്ചിട്ടില്ല." ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. പോപ്പിൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.




Blessley Lakshmi Priya Bigg Boss Malayalam Season four

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
Top Stories